കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭയന്നത് സംഭവിക്കുന്നു:നാല് ചൈനീസ് യുദ്ധക്കപ്പലുകൾ പാക് തീരത്ത്,നാല് ദിവസത്തെ പരിശീലനം!!

ചൈനയുടെ ഔദ്യോഗിക വാർത്താ ഏജന്‍സി സിൻഹ്വായാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകൾ ആദിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്ത്യയുടെ ആശങ്കയ്ക്കിടെ ചൈനീസ് യുദ്ധക്കപ്പലുകൾ പാക് തീരത്ത്. നാല് കപ്പലുകളാണ് നാല് ദിവസത്തെ പരിശീലനത്തിനായി കറാച്ചി തുറമുഖത്ത് എത്തിയിട്ടുള്ളത്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജന്‍സി സിൻഹ്വായാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം വളരുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയ്ക്ക് ആകുലത വർധിപ്പിക്കുന്നതാണ് ചൈനീസ് നീക്കം.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പര ധാരണയും പരസ്പരവിശ്വാസനും ഊട്ടിയുറപ്പിക്കാനും നാവിക സേനകൾ തമ്മിലുള്ള ആശയ വിനിമയത്തിൽ സ്ഥിരത കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കമാന്‍ഡർ സഹൻ ഹൂ പറഞ്ഞു. ഇത് ലോക സമാധാനത്തിനും പരസ്പര വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും സഹൻ ഹൂ പറഞ്ഞു.

നാല് ദിവസത്തേയ്ക്ക് കറാച്ചിയിൽ തങ്ങുന്ന ചൈനീസ് യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥർ പാക് നാവികസേനയുമായി കൂടിക്കാഴ്ച നടത്തും. കറാച്ചി തീരത്തെത്തിയ ചൈനീസ് യുദ്ധക്കപ്പലിൽ വച്ച് പാക് നാവിക സേനാ തലവന് ഗാർഡ് ഓഫ് ഓണർ നല്‍കിയാണ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ചൈനീസ് ആണവഅന്തർവാഹിനി കപ്പലും പാക് തീരത്തെത്തിയിരുന്നു.

പാകിസ്താൻ ഉൾപ്പെടെ ഇന്ത്യയുടെ രാജ്യങ്ങളിൽ ചൈന സൈനിക താവളം ആരംഭിക്കുമെന്ന് യുഎസിന്‍റെ പുറത്തിറക്കിയ റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ പാക്- ചൈന കൂട്ടുകെട്ട് ഇന്ത്യയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുക തന്നെ ചെയ്യും. പാക് സന്ദ‍ർശനത്തിനൊടുവിൽ സൈനിക അഭ്യാസം നടത്തുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

file name:

English summary
Three Chinese navy warships arrived Saturday on 'all-weather friend' Pakistan's shores for a four-day "goodwill and training" visit, reported Pakistani media and China's official news agency Xinhua.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X