അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. ന്യൂയോർക്കിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബ്രൂക്ക്ലിനിലെ സ്വകാര്യ ക്ലബ്ബിലാണ് വെടിവെയ്പ്പുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നതിനെ കുറിച്ച സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 6 മണിയോടെയാണ് ആക്രമണം നടന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.













Click it and Unblock the Notifications