കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്‌ലന്റില്‍ എട്ടു സ്‌ഫോടനങ്ങളിലായി നാലു മരണം !

  • By Pratheeksha
Google Oneindia Malayalam News

ബാങ്കോക്ക്:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തായ്‌ലന്റിലുണ്ടായ എട്ടു സ്‌ഫോടനങ്ങളിലായി ഒരു സ്ത്രീയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. റിസോര്‍ട്ട് ടൗണായ ഹ്വാ ഹിന്നിലും ദക്ഷിണ പ്രവിശ്യകളിലുമാണ് സ്‌ഫോടനം നടന്നത്. ഹ്വാ ഹിന്നിലാണ് നാലു സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

വിനോദ സഞ്ചാര ദ്വീപായ ഫുക്കെറ്റില്‍ രണ്ടും സൂററ്റ് താനിയിലും ദക്ഷിണ ത്രാങ്ങിലും ഒരോ സ്‌ഫോടനവും വീതം നടന്നു. ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 മിനിറ്റു മുതല്‍ 50 മിനിറ്റു ഇടവിട്ടാണ് ഓരോ സ്‌ഫോടനങ്ങളും നടന്നത്.

thailand-map

സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ വിദേശികളുമുണ്ട്. ബ്രിട്ടന്‍ ,ജര്‍മ്മനി,ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തിന്റെ പിന്നിലുള്ള ഉദ്ദേശം വ്യക്തമല്ലെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.

English summary
At least four people have been killed in eight bomb blasts that have hit across Thailand in the past 24 hours, in the resort town of Hua Hin and southern provinces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X