കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് ജാമ്യം; കുടുംബങ്ങളുമായി സംസാരിക്കാനും അവസരം

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇറാന്‍ എണ്ണ കപ്പലിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. നാല് ഇന്ത്യക്കാരെയാണ് ജിബ്രാള്‍ട്ടര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കിയെന്ന് ജിബ്രാള്‍ട്ടര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞാഴ്ചയാണ് സിറിയയിലേക്ക് പോകുകയായിരുന്നുവെന്ന് ആരോപിച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടീഷ് പോലീസ് പിടികൂടിയത്.

Iran

ജിബ്രാള്‍ട്ടര്‍ പോലീസ് വിവരം അറിയിച്ചത് പ്രകാരമാണ് ബ്രിട്ടീഷ് സൈന്യം ഇടപെട്ടത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള സ്‌പെയിന്‍ അതിര്‍ത്തി പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. സ്‌പെയിനും ഈ മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്്. സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സിറിയക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ ഉപരോധം ലംഘിച്ചാണ് ഇറാന്‍ എണ്ണ എത്തിക്കാന്‍ ശ്രമിച്ചത് എന്നാണ് പറയുന്നത്.

എന്നാല്‍ ആരോപണം നിഷേധിച്ച ഇറാന്‍, കപ്പല്‍ വിട്ടയക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. വിട്ടയച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇറാനും ബ്രിട്ടനും തമ്മിലുള്ള പോര് പുതിയ വിവാദത്തില്‍ എത്തിനില്‍ക്കെയാണ് കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.

കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ഡികെയുടെ തന്ത്രം വിജയിച്ചു, രാജി പിന്‍വലിക്കാന്‍ വിമത നേതാക്കള്‍കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ഡികെയുടെ തന്ത്രം വിജയിച്ചു, രാജി പിന്‍വലിക്കാന്‍ വിമത നേതാക്കള്‍

ഗ്രേസ് 1 എന്ന കപ്പലിലെ ജീവനക്കാരായിരുന്നു നാല് ഇന്ത്യക്കാര്‍. അന്വേഷണം തുടരുകയാണെന്നും കുറ്റം ചുമത്താതെയാണ് നാല് ഇന്ത്യക്കാര്‍ക്കും ജാമ്യം നല്‍കിയിരിക്കുന്നതെന്നും ജിബ്രാള്‍ട്ടര്‍ പോലീസ് പറയുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ക്ക് എല്ലാ വിധ നിയമസഹായങ്ങളും അനുവദിക്കുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്തു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

English summary
Four Indian Crew Of Seized Iran Oil Tanker Freed On Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X