കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം നാല് ഇന്ത്യൻ വംശജരെ യുഎസിൽ തട്ടിക്കൊണ്ട് പോയി

Google Oneindia Malayalam News

നാല് ഇന്ത്യൻ വംശജരെ കാലിഫോര്‍ണിയയിലെ മേര്‍സ്ഡ് കൗണ്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. 8 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടുന്ന കുടുംബത്തെയൾപ്പടെയാണ് തട്ടിക്കൊണ്ട് പോയ്ത്. ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, 39കാരനായ അമൻദീപ് സിങ് എന്നിവരെയാണ് കണാതായത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധധാരിയും അപകടകാരിയുമാണ് പ്രതിയെന്ന് പോലീസ് പറയുന്നു. നിലവിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. എന്നാൽ ഇവരെ നാല് പേരെയും
സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

us

photo courtesy- twitter/Merced County Sheriff's Office

യുദ്ധ പരിഹാരത്തിന് ട്വിറ്ററിൽ വോട്ടെടുപ്പുമായി ഇലോൺ മസ്ക്, പരിഹസിച്ച് സെലെൻസ്കിയുദ്ധ പരിഹാരത്തിന് ട്വിറ്ററിൽ വോട്ടെടുപ്പുമായി ഇലോൺ മസ്ക്, പരിഹസിച്ച് സെലെൻസ്കി

വ്യാപരങ്ങളും റെസ്റ്റോറന്റുഖളും എല്ലാം ഉള്ള പ്രദേശത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. സംശയിക്കുന്ന ആളുടെ പേരോ കാരണമോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല എന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. സംഭവുമായി ബന്ധപ്പെട്ട്
എതെങ്കിലും തരത്തിൽ വിവരങ്ങളോ ലഭിക്കുകയോ, സംശയങ്ങൾ തോന്നുകയോ ചെയ്താൽ 911 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് അറിയിച്ചു.

യു.എസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ഉടമയായ ഇന്ത്യൻ വംശജൻ തുഷാർ ആത്രെയെ 2019ൽ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു.
കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയ ഇദ്ദേഹത്തെ പിന്നീട് കാമുകിയുടെ കാറിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

 മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും

English summary
four indian Origin people including An 8-month-old girl kidnapped from Merced County in California on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X