ഒരു കുടുംബത്തിലെ നാല് ഇന്ത്യക്കാർ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു: കൊലയാളിയെക്കുറിച്ച് വിവരമില്ല!!
ലോവാ: ഇന്ത്യൻ കുടുബം അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. അമേരിക്കയിലെ വെസ്റ്റ് ഡെമൊയിനിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നാലുപേരടങ്ങുന്ന ഇന്ത്യക്കാര്‍ വീടിനുളളില്‍ കൊല്ലപ്പെട്ടത്. ചന്ദ്ര ശേഖര്‍ശങ്കര(44), ലാവണ്യ ശങ്കര(41) ദമ്പതികളും രണ്ട് ആണ്‍കുട്ടികളും ആണ് കൊല്ലപ്പെട്ടത്.

കുട്ടികള്‍ക്ക് പതിനഞ്ചും പന്ത്രണ്ടും വയസായിരുന്നു. നിരവധിത്തവണ വെടിയേറ്റതിന്റെ അടയാളങ്ങള്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരോടൊപ്പം അതിഥികള്‍ താമസിച്ചിരുന്നു. അവരാണ് കുടുംബം വെടിയേറ്റു മരിച്ചത് പൊലിസിനെ അറിയിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. കൊലയാളികളെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെപ്പറ്റി പൊലീസ് അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications