അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി
കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച 4 പേരിൽ 8 മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു.
ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ 8 മാസം പ്രായമുള്ള മകൾ അരൂഹി ധേരി, കുട്ടിയുടെ അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ മെർസെഡ് കൗണ്ടിയിലെ ഒരു തോട്ടത്തിലാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ട് പോയ്ത.
സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഇവരെ പ്രതി തട്ടികൊണ്ടു പോകുകയായിരുന്നു.

കേസിലെ പ്രതി ജീസസ് മാനുവൽ സൽഗാഡോ (48) കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായിരുന്നു. പോലീസിനെ കണ്ടതോടെ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.വ്യാപരങ്ങളും റെസ്റ്റോറന്റുകളും എല്ലാം ഉള്ള പ്രദേശത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് അറിയിച്ചിരുന്നു. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിനു പിന്നിൽ മോഷണ ശ്രമം ആകാം എന്നാണ് പോലീസ് നിഗമനം.
തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് ഇന്ത്യൻ വംശജരുടെ വാഹനം കത്തിയിരുന്നതായാണ് റിപ്പോർട്ട്. ഒരു വാഹനത്തിനു തീപിടിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഫയർ ഡിപ്പാർട്ട്മെന്റ് വിന്റണിലെ ബുഹാച്ച് റോഡ്- ഓക്ഡൈയ്ൽ റോഡ് ജംങ്ഷനിലേക്ക് പോലീസിനെ അയച്ചിരുന്നെന്ന് മെർസെഡ് കൗണ്ടി ഷരീഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 2020 ഡോഡ്ജ് റാം ട്രക്കിലാണ് തീപിടിച്ചെതെന്ന് പിന്നീട് കണ്ടെത്തി തുടർന്ന നടത്തിയ അന്വേഷണത്തിലാണ് ഉവരെ കാണാനില്ലന്ന് പോലീസ് തിരിച്ചറിഞ്ഞത്
യുഎസിലെ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ഉടമയായ ഇന്ത്യൻ വംശജൻ തുഷാർ ആത്രെയെ 2019 ൽ ഒരു സംഘം സമാനമായി തട്ടിക്കൊണ്ട് പോയിരുന്നു. കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയ ഇദ്ദേഹത്തെ പിന്നീട് കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications