കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇന്നും മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കൂടി, കുവൈത്തില്‍ 75 ഇന്ത്യക്കാര്‍ക്ക്

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ രോഗം ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. പ്രധാന നഗരങ്ങളായ ജിദ്ദയിലും റിയാദിലും മദീനയിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ വൈദ്യ പരിശോധന തുടരുകയാണ്. ഖത്തറില്‍ 400 ഓളം പേര്‍ക്കാണ് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ ഇന്ന് 75 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം ബാധിച്ചു. ഒമാനില്‍ 109 പേര്‍ക്കാണ് രോഗം. ദുബായില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

c

സൗദി അറേബ്യയില്‍ 518 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ മക്കയിലാണ്. മദീനയിലും ജിദ്ദയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. 71 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സൗദിയില്‍ 6400 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആയിരം പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്.

അതേസമയം, ദുബായില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി പരിമിതപ്പെടുത്തി. അണുനശീകരണം നടക്കുന്ന സാഹചര്യത്തിലാണിത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഇനി പുറത്തിറങ്ങാന്‍ പറ്റൂ. മെഡിക്കല്‍ വിസിറ്റ് എന്ന പേരില്‍ നല്‍കുന്ന അനുമതി ഇനിയുണ്ടാകില്ല. മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ മാത്രമേ അനുമതി നല്‍കൂ. സാധനങ്ങള്‍ വാങ്ങുന്നതിന് മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പെര്‍മിറ്റ് സംവിധാനം പ്രത്യേക സമയം നിശ്ചയിച്ചായിരിക്കും അനുമതി നല്‍കുക.

ഖത്തറില്‍ 392 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിലെ രോഗികള്‍ 4000 കവിഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്കും നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് ഇന്ന് രോഗം കണ്ടത്. കുവൈത്തില്‍ ഇന്ന് 75 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 119 പേര്‍ക്ക് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ഇന്ത്യക്കാര്‍ 860 ആയി. നേരത്തെയുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണിപ്പോള്‍ കൂടുതലും രോഗം ബാധിച്ചിരിക്കുന്നത്. എന്നാല്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്താത്തവര്‍ക്കും രോഗം ബാധിച്ചു. ഇത് അധികൃതരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയവര്‍ക്കും കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനില്‍ 109 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒമാനിലെ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു.

English summary
Four More Coronavirus case reported in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X