കാന്‍സര്‍ രോഗിയായ നാലുവയസുകാരി നഴ്‌സിനെ വിവാഹം ചെയ്തു
ന്യൂയോര്‍ക്ക്: തന്റെ പ്രിയപ്പെട്ട നഴ്‌സിനെ മോതിരം അണിയിച്ചപ്പോള്‍ ലുക്കീമിയ രോഗം ബാധിച്ച നാലുവയസുകാരി അബിക്ക് ലോകം മുഴുവന്‍ കീഴടക്കിയ മുഖഭാവമായിരുന്നു. സ്വപ്‌നം സഫലമായതിന്റെ സന്തോഷവും നാണവുമെല്ലാം കലര്‍ന്ന് അവള്‍ ചിരിച്ചപ്പോള്‍ കൂടിനിന്നവരെല്ലാം കണ്ണീരും ചിരിയുമായി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
ന്യൂയോര്‍ക്കിലെ അല്‍ബാനി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് അബി. അവിടെ തന്നെ പരിചരിക്കുന്ന നഴ്‌സ് മാറ്റ് ഹിറ്റ്‌ലിങുമായി കുട്ടി വളരെ അടുപ്പത്തിലാണ്. കഴിഞ്ഞദിവസം അമ്മയോടാണ് അബി മാറ്റിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം അറിയിച്ചത്. അമ്മ മകളുടെ ആഗ്രഹം മാറ്റിനെ അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതിക്കുകയും ചെയ്തു.

24 മണിക്കൂറിനുള്ളില്‍ ആശുപത്രിക്കുള്ളില്‍ തന്നെ ഇരുവരുടെയും വിവാഹത്തിനുള്ള ഒരുക്കവും നടത്തി. ആശുപത്രിയിലെ മിക്ക ജീവനക്കാരും കൊച്ചു വിവാഹത്തില്‍ പങ്കുകൊണ്ടു. വെളുത്ത വിവാഹ ഗൗണ്‍ അണിഞ്ഞ് പിങ്ക് പൂക്കുടയുമായെത്തിയ അബി തികച്ചും മണവാട്ടിയായാണ് വേദിയിലെത്തിയത്. മണവാളനായെത്തിയ മാറ്റിന് അവള്‍ മോതിരം അണിയിച്ച് വിവാഹിതയായി.
ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി മാറിയിരിക്കുകയാണ്. കുട്ടിയുടെ ആഗ്രഹം മടിയേതുമില്ലാതെ സാധിപ്പിച്ചുകൊടുത്ത മാറ്റിനെ അഭിനന്ദന പ്രവാഹമാണ്. തനിക്കിതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും അബി എളുപ്പം സുഖമായി വരാന്‍ പ്രാര്‍ഥിക്കണമെന്നും മാറ്റ് പ്രതികരിച്ചു.












Click it and Unblock the Notifications