കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയെ വാര്‍ത്താ ചാനല്‍ ബലാത്സംഗവീരനാക്കി

  • By Gokul
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ദൂരദര്‍ശന്റെ വാര്‍ത്താ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങള്‍ പറ്റുന്നത് ഈയിടെ വാര്‍ത്തയായിരുന്നു. എന്നാല്‍, ദൂരദര്‍ശന് മാത്രമല്ല പല ചാനലുകള്‍ക്കും ഇത്തരത്തില്‍ അബദ്ധങ്ങള്‍ പറ്റാറുണ്ട്. പ്രമുഖ ഇംഗ്ലീഷ് ചാനലായി ഫോക്‌സ് 5 ന്യൂസിന് കഴിഞ്ഞദിവസം പറ്റിയ അബദ്ധം കാഴ്ചക്കാരില്‍ ചിരി പടര്‍ത്തി.

സാന്‍ഡിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനടെയായിരുന്നു അബദ്ധം. കേസില്‍ സംശയിക്കുന്ന ആളുടെ ചിത്രത്തിനുപകരം സ്‌ക്രീനില്‍ വന്നത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം. നിമിഷങ്ങള്‍ക്കകം ചാനലിന്റെ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

barack-obama

വാര്‍ത്തയുടെ ക്ലിപ്പിങ്‌സും ചിലര്‍ പ്രചരിപ്പിച്ചു. വെറും അഞ്ചു സെക്കന്റുമാത്രമാണ് വീര്‍ത്ത നീണ്ടുനിന്നതെങ്കിലും അതിനിടെ വിരുതന്മാര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ബലാത്സംഗ കേസില്‍ സംശയിക്കപ്പെടുന്ന പ്രതിയെക്കുറിച്ചുള്ള വിവരണം വന്നതിനുശേഷമായിരുന്നു ചിത്രം പ്രത്യക്ഷപ്പെട്ടത്. അബദ്ധം മനസിലായതോടെ ഫോട്ടോ പിന്‍വലിക്കുകയും ചെയ്തു.

തങ്ങള്‍ക്കു അബദ്ധത്തില്‍ ചിത്രം മാറിപ്പോയതാണെന്ന് ഫോക്‌സ് ന്യൂസിന്റെ അസൈന്‍മെന്റ് എഡിറ്റര്‍ മൈക്ക് വില്ലി പിന്നീട് ക്ഷമാപണത്തോടെ പ്രതികരിച്ചു. എന്തായാലും ചാനലിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഭീമാബദ്ധം പറ്റിയ ചാനലിനെ പലരും വിമര്‍ശിക്കുകയും ചെയ്തു.

English summary
Fox 5 News Graphic Error; Obama Depicted as Rape Suspect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X