ചൂണ്ടയിലായത് ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോള്‍ഡ് ഫിഷ്..; പക്ഷെ മീന്‍പിടുത്തക്കാരന്‍ ചെയ്തത് ഇങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ഫിഷിനെ (സ്വര്‍ണമത്സ്യം) പിടികൂടി ബ്രിട്ടീഷുകാരന്‍. ലോകത്തിലെ ഏറ്റവും മികച്ച കരിമീന്‍ മത്സ്യബന്ധന മേഖലകളിലൊന്നായ ഫ്രാന്‍സിലെ ഷാംപെയ്‌നിലെ ബ്ലൂവാട്ടര്‍ തടാകത്തിലെ മത്സ്യബന്ധനത്തിനിടെയാണ് 42 കാരനായ ആന്‍ഡി ഹാക്കറ്റിന് ഭീമാകാരനായ സ്വര്‍ണമത്സ്യത്തെ ലഭിച്ചത്.
ബ്രിട്ടീഷുകാരനായ ആന്‍ഡി ഹാക്കറ്റിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. കാരറ്റ് എന്ന് വിളിക്കപ്പെടുന്ന ഭീമാകാരനായ സ്വര്‍ണമത്സ്യത്തിന് 30.5 കിലോ ഗ്രാം ഭാരമുണ്ട്. 2019 ല്‍ യു എസിലെ മിനസോട്ടയില്‍ ജേസണ്‍ ഫുഗേറ്റ് പിടികൂടിയ 30 പൗണ്ട് (13.6 കിലോഗ്രാം) ഭാരമുള്ള സ്വര്‍ണമത്സ്യമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യമായി കണക്കാക്കിയിരുന്നു.

Image Credit: Facebook@Bluewater Lakes
പരമ്പരാഗതമായി ഓറഞ്ച് നിറത്തിലുള്ള ലെതര്‍ കരിമീന്‍, കോയി കരിമീന്‍ എന്നിവയുടെ സങ്കരയിനമാണ് സ്വര്‍ണമത്സ്യം. ഈ മത്സ്യം അവിടെ ഉണ്ട് എന്ന് നേരത്തെ തന്നെ തനിക്കറിയാമായിരുന്നു എന്നും എന്നാല്‍ അതിനെ തനിക്ക് പിടിക്കാനാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നുമാണ് ആന്‍ഡി ഹാക്കറ്റ് പറയുന്നത്. 25 മിനിറ്റോളം സമയം താന്‍ മീനിനെ പിടിക്കാനായി ചെലവഴിച്ചു എന്നും ഹാക്കറ്റ് പറയുന്നു.

Image Credit: Facebook@Bluewater Lakes
എന്റെ ചൂണ്ടയില്‍ കൊരുത്ത ശേഷം തടാകത്തിന്റേ അരികിലൂടെയും മുകളിലേക്കും താഴേക്കുമായി മീന്‍ രക്ഷപ്പെടാനായി പോയി. അപ്പോള്‍ തന്നെ അതൊരു വലിയ മത്സ്യമാണെന്ന് തോന്നിയിരുന്നു. പിന്നീട് വളരെ ശ്രമകരമായാണ് കരക്കെത്തിച്ചത് എന്നും ഹാക്കറ്റ് കൂട്ടിച്ചേര്‍ത്തു. ഇതിനെ പിടിക്കാനായത് ഭാഗ്യമായി കരുതുന്നു എന്നും ആന്‍ഡി ഹാക്കറ്റ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

Image Credit: Facebook@Bluewater Lakes
അതേസമയം ഭീമാകാരനായ മത്സ്യത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം, ആന്‍ഡി ഹാക്കറ്റ് അതിനെ തടാകത്തിലേക്ക് തന്നെ തിരിച്ച് സുരക്ഷിതമായി വിട്ടയക്കുകയായിരുന്നു. അതിനിടെ, ഗോള്‍ഡ് ഫിഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബ്ലൂവാട്ടര്‍ലേക്ക് എന്ന ഫേസ്ബുക്ക് പേജിന്റെ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Image Credit: Facebook@Bluewater Lakes
ഇതിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. താന്‍ അവിടെ പോയപ്പോള്‍ ഗോള്‍ഡ് ഫിഷിനെ കണ്ടിരുന്നു എന്നാല്‍ അത് ഇത്രയും വലുപ്പമുള്ളതായിരിക്കും എന്ന് കരുതിയിരുന്നില്ല എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications