കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീസ് ഭീകരാക്രമണത്തിനിടെ വേര്‍പ്പെട്ട 8 മാസക്കാരനെയും അമ്മയെയും ഫേസ്ബുക്ക് ഒരുമിപ്പിച്ചു...

  • By Desk
Google Oneindia Malayalam News

നീസ് ഭീകരാക്രമണത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് രക്ഷകനായി. എട്ട് മാസം പ്രായമുള്ള മകനെ നഷ്ടപ്പെട്ട തിയാവ ബാനര്‍ എന്ന യുവതിക്കാണ് ഫേസ്ബുക്കിന്റെ സഹായത്തോടെ കുഞ്ഞിനെ തിരിച്ചുകിട്ടിയത്. ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റിലെ ദിനത്തിലാണ് ലോകത്തെ നടുക്കിയ നീസ് ആക്രമണം ഉണ്ടായത്.

<strong>പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി</strong>പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി

ആയിരക്കണക്കിന് ആളുകള്‍ കൂടി നിന്ന സ്ഥലത്തേക്ക് ഭീകരന്‍ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ബഹളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയുന്നതിന് മുമ്പ് പലരും കൊല്ലപ്പെട്ടു. വെടിക്കെട്ട് കാണാന്‍ കാത്തുനിന്ന ആയിരങ്ങള്‍ പലയിടത്തായി ചിതറി. ഉറ്റവരും ഉടയവരും എവിടെയാണ് എന്ന് നോക്കാന്‍ പോലും ആളുകള്‍ക്ക് പറ്റിയില്ല. കൂട്ടം തെറ്റിയവരും ഒറ്റപ്പെട്ടുപോയവരും ഒരുപാട്.

tiavabanner-

ബഹളത്തിനിടെ തിയാവ ബാനറിന് മകനെ നഷ്ടപ്പെട്ടു. എട്ട് മാസം മാത്രം പ്രായമുള്ള മകന്റെ ചിത്രങ്ങള്‍ വെച്ച് തിയാവ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകള്‍ ഇട്ടു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നഷ്ടപ്പെട്ടു. നീസിലെ സുഹൃത്തുക്കള്‍ സഹായിക്കണം. കുട്ടിയെ കണ്ടുകിട്ടിയാല്‍ അറിയിക്കണം. ഫേസ്ബുക്കില്‍ 21000 തവണയാണ് ഈ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്.

അധികം വൈകാതെ തന്നെ തിയാവയ്ക്ക് മകനെ തിരിച്ചുകിട്ടി. കുട്ടിയെ തിരിച്ചുകിട്ടിയതോടെ അച്ഛനമ്മമാര്‍ക്കൊപ്പം കുട്ടി നില്‍ക്കുന്ന ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയെ. നീസ് ആക്രമണത്തിന് പിന്നാലെ സെക്യുരിറ്റി ചെക്ക് ഓപ്ഷനും ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. 84 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരുപാട് പേര്‍ക്ക് പരിക്കേറ്റു.

English summary
Social media giant Facebook on Friday became a saviour for an eight-month-old boy who was separated from his mother in a stampede after a terrorist ploughed his truck through a crowd of thousands enjoying Bastille Day celebrations in Nice city, mowing down at least 84 people, injuring some 150.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X