കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന് ഫ്രാന്‍സിന്റെ 56.8 മില്യണ്‍ ഡോളര്‍ പിഴ:യൂറോപ്യന്‍ യൂണിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ലംഘിച്ചു!

  • By Desk
Google Oneindia Malayalam News

ഫ്രാന്‍സ്: ഗൂഗിളിനുമേല്‍ കനത്ത പിഴ ചുമത്തി ഫ്രാന്‍സ്. 56.8 മില്യണ്‍ ഡോളര്‍ പിഴയാണ് ഗൂഗിളിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഫ്രാന്‍സിന്റെ പ്രൈവസി റെഗുലേറ്റര്‍ പോളിസിയുടെ ഭാഗമായാണ് ഗൂഗിളിന് പിഴ. യൂറോപ്യന്‍ യൂണിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ പരിധിയില്‍ ആദ്യമായാണ് ഇത്തരം പിഴ ചുമത്തപ്പെടുന്നത്. ഉപയോക്താക്കളെ ഗൂഗിള്‍ പ്രൈവസി പോളിസിയുടെ പേരില്‍ ഒരുമിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് പിഴ.

ഫ്രാന്‍സിന്റെ ഡാറ്റ അതോറിറ്റി കമ്മിഷനായ സിഎന്‍ഐഎല്‍ ആണ് പിഴ ഈടാക്കുക. യുറോപ്യന്‍ യൂണിയന്‍ ജനറല്‍ ഡാറ്റാ പ്രോട്ടക്ഷന്‍ റൂളിന്റെ പരിധി ഗൂഗിള്‍ ലംഘിച്ചെന്നും അതിനാലാണ് ഇത്തരം പിഴയെന്നുമാണ് ഫ്രാന്‍സിന്റെ വിശദീകരണം. ഇതിനു മുന്‍പും നിരവധി തവണ ഗൂഗില്‍ സിഎന്‍ഐഎല്ലിന്റെ അന്വേഷണത്തിന് വിധേയമായിട്ടുണ്ട്.

google-15

തീരുമാനത്തിനെതിരെ അപ്പീലിന് പോകാന്‍ സാധിക്കും. ഉപയോക്താക്കള ഗൂഗിള്‍ തങ്ങളുടെ പുതിയ പ്രൈവസി പോളിസികള്‍ക്ക് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ട് രീതിയിലുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന്റെ ലംഘനമാണ് കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങള്‍ പങ്കു വയ്ക്കുന്നതില്‍ സുതാര്യത ഇല്ലാത്തതും വ്യക്തിപരമായി പരസ്യങ്ങള്‍ നല്കുന്നതില്‍ നിയമമത്തിന്റെ പരിരക്ഷ ഇല്ലെന്നതിനാലും ഇതും നിയമ ലംഘനമാണ്. ഗൂഗിളിന്റെ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, അമസോണ്‍ എന്നിവയ്ക്കും എതിരെ പരാതി നല്കിയിട്ടുണ്ട്‌

English summary
France fined google for violating privacy policy of users, fine amount is 56.8 million dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X