കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സ് അടിയന്തരാവസ്ഥയിലേക്ക്!! ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം!

Google Oneindia Malayalam News

പാരീസ്: ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയായി തുടരുന്ന ജനങ്ങളുടെ പ്രതിഷേധം അതിരുവിട്ടതിനാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കടുത്ത നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്സാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

<strong>കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; അനീതി, പ്രതിഷേധം പുകയുന്നു</strong>കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; അനീതി, പ്രതിഷേധം പുകയുന്നു

ഫ്രാന്‍സിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുക. പ്രതിഷേധക്കാരുമായുള്ള അനുനയ ചര്‍ച്ചകളും പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

xfrance-154

ഇന്ധനനികുതി വര്‍ധനവിനെതിരെയുള്ള പ്രതിഷേധം നവംബര്‍ 17 മുതലാണ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്ത പ്രതിഷേധം തെരുവിലേക്ക് നീങ്ങിയതോടെ ആയുധങ്ങളുമേന്തി മുഖം മറച്ചെത്തിയ പ്രതിഷേധക്കാര്‍ തെരുവുകള്‍ കയ്യടക്കുകയായിരുന്നു. സമാധാനപരമായി നടന്ന പ്രക്ഷോബം വന്‍തോതില്‍ അക്രമാസക്തമാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

അക്രമ സംഭവങ്ങളില്‍ ഇതുവരെ 133 പേര്‍ക്കാണ് പരിക്കേറ്റത്. കുടുതല്‍ പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് പോലീസിനും വെല്ലുവിളിയായിട്ടുണ്ട്. 412 പേര്‍ ഇതുവരെ അറസ്റ്റിലായെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകള്‍. ഇന്ധന ഡിപ്പോകളിലേക്കുള്ള പ്രവേശനവും പ്രതിഷേധക്കാര്‍ നിഷേധിച്ചിട്ടുണ്ട്.

English summary
France may consider imposing a state of emergency to ensure incidents of rioting do not repeat, government spokesperson Benjamin Griveaux said on Sunday, a day after Paris witnessed the country's most violent riots in more than a decade, Reuters reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X