കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യാവൃത്തി ക്രിമിനല്‍ കുറ്റം, വേശ്യാലയത്തില്‍ എത്തുന്നവരും ഏര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാര്‍

  • By കൺമണി
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റകരമാക്കി നിയമം പാസാക്കി. ഈ നിയമമനുസരിച്ച് വേശ്യാലയത്തിലേക്ക് ആളുകളെ എത്തിക്കുന്നവരും ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാവും.

ഇതേ സമയം നിയമം ലംഘിച്ച് ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവര്‍ പിഴയടക്കേണ്ടി വരും. പാര്‍ലമെന്റില്‍ 64 വോട്ടുകള്‍ക്കാണ് പാസാക്കിയത്. രണ്ടര വര്‍ഷത്തോളമായി പാര്‍ലമെന്റില്‍ പരിഗണനയിലിരുന്ന വിഷയമാണ് സോഷ്യലിസ്റ്റുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ പാസാക്കിയത്.

 ക്രിമിനല്‍ കുറ്റം

ക്രിമിനല്‍ കുറ്റം

ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റകരമായി നിയമം പാസാക്കി. വേശ്യാലയത്തിലേക്ക് ആളുകളെ എത്തിക്കുന്നവരും ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാവും.

 പിഴയടക്കണം

പിഴയടക്കണം

നിയമം ലംഘിച്ച് വേശ്യാ വൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ പിഴയടക്കണം. 1500 യൂറോയാണ് പിഴ, വീണ്ടു നിയമം ലംഘിച്ചാല്‍ 3750 യൂറോ ആയി ഉയരും.

ബില്‍ പാസാക്കിയത്

ബില്‍ പാസാക്കിയത്

ലൈംഗിക തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനിടയിലാണ് പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. പാര്‍ലമെന്റിന്റെ അധോസഭയില്‍ വച്ച് ബില്ല് 12 നെതിരെ 64 വോട്ടുകള്‍ക്കാണ് പാസാക്കിയത്.

ബില്‍ പാസാക്കിയത്

ബില്‍ പരിഗണനയില്‍ വന്നത്

ബില്‍ പരിഗണനയില്‍ വന്നത്

രണ്ടര വര്‍ഷത്തോളമായി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലായിരുന്നു. സോഷ്യലിസ്റ്റുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ അധോസഭയില്‍ പാസാക്കിയത്.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഇതേ സമയം വിദേശ ലൈംഗിക തൊഴിലാളികള്‍ വര്‍ധിക്കാന്‍ നിയമം ഈടാക്കുമെന്ന വിമര്‍ശനവുമുണ്ട്.

ഇരകള്‍

ഇരകള്‍

ഫ്രാന്‍സില്‍ 40,000 ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഫ്രാന്‍സിലെ വേശ്യാവൃത്തികളില്‍ ഏര്‍പ്പെടുന്ന 90 ശതമാനം പേരും നൈജീരിയക്കാരാണ്. ചൈനീസ്, റൊമാനിയന്‍ നെറ്റ് വര്‍ക്കുകളില്‍ അകപ്പെട്ടവരാണ്.

മനുഷ്യക്കടത്ത്

മനുഷ്യക്കടത്ത്

85 ശതമാനം ലൈംഗിക തൊഴിലാളികളും മനുഷ്യക്കടത്തു സംഘങ്ങളില്‍പ്പെട്ടാണ് ഈ രംഗത്തെത്തിയിരിക്കുന്നത്.

നിയമത്തിനെതിരെ തൊഴിലാളികള്‍

നിയമത്തിനെതിരെ തൊഴിലാളികള്‍

നിയമം പാസാക്കിയതിനെതിരെ ലൈംഗിക തൊഴിലാളികള്‍ രാജ്യത്ത് പ്രതിഷേധ പ്രകടനം നടത്തി. വളരെ കാലമായി പട്ടിണിയും അപമാനവും സഹിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

 നിയമ വിരുദ്ധമായത്

നിയമ വിരുദ്ധമായത്

1999 ല്‍ സ്വീഡില്‍ വേശ്യാവൃത്തി നിയമ വിരുദ്ധമായി കുറ്റകരമായി നിയമം കൊണ്ടുവന്നു. ഇതിന് പുറമെ ജര്‍മനി, നോര്‍വേ, ഐസ്്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നി രാജ്യങ്ങളും വേശ്യാവൃത്തി നിരോധിച്ചിരുന്നു.

ബില്‍ പാസാക്കിയതിന പിന്നില്‍

ബില്‍ പാസാക്കിയതിന പിന്നില്‍

ഫ്രാന്‍സില്‍ മനുഷ്യക്കടത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് നിയമം പാസാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

English summary
France prostitution outlaw paying for sex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X