കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിക്കപ്പലില്‍ മുങ്ങുന്ന നയതന്ത്രം!! അമേരിക്കയെ ഞെട്ടിച്ച് ഫ്രാന്‍സ്, അംബാസഡറെ തിരിച്ചുവിളിച്ചു

Google Oneindia Malayalam News

പാരിസ്: മുങ്ങിക്കപ്പലിനെ ചൊല്ലി പ്രബല രാജ്യങ്ങളുടെ പോര് മൂര്‍ഛിക്കുന്നു. അമേരിക്കയും ആസ്‌ത്രേലിയയും തമ്മിലുണ്ടാക്കിയ കരാര്‍ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി. രണ്ട് രാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സ് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവളിച്ചു. അമേരിക്കയുമായി പല വിഷയങ്ങളിലും ഭിന്നതയുണ്ടെങ്കിലും ഫ്രാന്‍സ് ആദ്യമായിട്ടാണ് ഇത്രയും കടുന്ന തീരുമാനം എടുക്കുന്നത്.

ഫ്രാന്‍സും ആസ്‌ത്രേലിയയും തമ്മിലുള്ള മുങ്ങിക്കപ്പല്‍ കരാര്‍ മുടങ്ങിയതാണ് കടുത്ത തീരുമാനത്തിന് ഇടയാക്കിയത്. മൂന്ന് രാജ്യങ്ങളും അന്താരാഷ്ട്രതലത്തില്‍ ഐക്യത്തോടെ നീങ്ങുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍

1

ഫ്രാന്‍സും ആസ്‌ത്രേലിയയും തമ്മില്‍ നേരത്തെ മുങ്ങിക്കപ്പല്‍ വാങ്ങുന്ന കരാര്‍ ഒപ്പുവച്ചിരുന്നു. ഫ്രാന്‍സില്‍ നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള കപ്പലുകള്‍ വാങ്ങാനായിരുന്നു ആസ്ത്രിലേയയുടെ കരാര്‍. എന്നാല്‍ ഇത് മുന്നറിയിപ്പില്ലാതെ ആസ്‌ത്രേലിയ മരവിപ്പിച്ചു. തൊട്ടുപിന്നാലെ അവര്‍ അമേരിക്കയില്‍ നിന്ന് മുങ്ങിക്കപ്പല്‍ വാങ്ങുന്ന കരാറിലെത്തുകയും ചെയ്തു.

2

അമേരിക്കന്‍ മുങ്ങിക്കപ്പല്‍ വാങ്ങുന്നതിന് തങ്ങളുമായുള്ള കരാര്‍ ആസ്‌ത്രേലിയ റദ്ദാക്കി എന്നാണ് ഫ്രാന്‍സ് പറയുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിതെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള അംബാസര്‍മാരെ മടക്കി വിളിക്കാന്‍ നിര്‍ദേശിച്ചുവെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീണ്‍ വെസ് ലി ദ്രൈന്‍ പരഞ്ഞു.

3

2016ലാണ് ഫ്രാന്‍സില്‍ നിന്ന് മുങ്ങക്കപ്പലുകള്‍ വാങ്ങാന്‍ ആസ്‌ത്രേലിയ നീക്കം തുടങ്ങിയത്. കരാര്‍ ഒപ്പുവയ്ക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 15ന് അമേരിക്കയും ആസ്‌ത്രേലിയയും തമ്മില്‍ പുതിയ മുങ്ങിക്കപ്പല്‍ കരാര്‍ ഒപ്പുവച്ചു. തൊട്ടുപിന്നാലെ ഫ്രാന്‍സുമായുള്ള കരാര്‍ ആസ്‌ത്രേലിയ റദ്ദാക്കുകയും ചെയ്തു. ഇതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്.

4

ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്‌ത്രേലിയ മുങ്ങിക്കപ്പലുകള്‍ വാങ്ങുന്നത്. ചൈനയുടെ ഭീഷണിയെ ചെറുക്കാനാണിതെന്ന് ഇവര്‍ പറയുകയും ചെയ്യുന്നു. എന്നാല്‍ സഖ്യരാജ്യങ്ങള്‍ക്കിടയിലെ കരാര്‍ റദ്ദാക്കി മറ്റൊരു കരാര്‍ നടപ്പാക്കുന്നത് അംഗീകരിക്കില്ലെന്ന് ഫ്രാന്‍സ് പറയുന്നു. ആസ്‌ത്രേലിയ-അമേരിക്ക-ബ്രിട്ടന്‍ തമ്മിലുള്ള പുതിയ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം

5

ആണവ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മുങ്ങിക്കപ്പലുകളാണ് അമേരിക്ക ആസ്‌ത്രേലിയക്ക് കൈമാറുക. ആണവ ഇന്ധനം യഥേഷ്ടമുള്ള രാജ്യമാണ് ആസ്‌ത്രേലിയ. അതുകൊണ്ടുതന്നെ അവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന കരാറാണിത്. 5000 കോടി ആസ്‌ത്രേലിയന്‍ ഡോറളിന്റെ കരാര്‍ നേരത്തെ ആസ്‌ത്രേലിയയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ കരാര്‍ വന്നിരിക്കുന്നത്.

6

അംബാസഡര്‍മാരെ പിന്‍വലിച്ച ഫ്രാന്‍സിന്റെ നടപടിയില്‍ ഖേദമുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഫ്രഞ്ച് പ്രതിരോധമന്ത്രിയെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഫോണില്‍ ബന്ധപ്പെട്ടു. അംബാസഡര്‍മാരെ പിന്‍വലിക്കുക എന്നത് രാജ്യങ്ങള്‍ക്കിടയിലെ അവസാനത്തെ പ്രതിഷേധമാണ്. എന്നാല്‍ ഫ്രാന്‍സ് ആദ്യം തന്നെ ആ നടപടി സ്വീകരിച്ചതാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചത്.

7

ഫ്രാന്‍സിന് അമേരിക്കയുമായും ആസ്‌ത്രേലിയയുമായും ഇനി നേരിട്ട് ഇടപെടുന്നതിനുള്ള അവസരമില്ല. അംബാസഡര്‍മാരില്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ സഹായത്തോടെയാണ് ഇടപെടേണ്ടി വരിക. അതേസമയം, അമേരിക്കയും ആസ്‌ത്രേലിയയും ഫ്രാന്‍സിലെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിട്ടില്ല എന്നതാണ് ആശ്വാസം. തര്‍ക്കം മൂര്‍ഛിച്ചാല്‍ ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചേക്കും. സാഹചര്യം കലുഷിതമാകാതിരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

English summary
France Recalled Ambassadors From America and Australia Over Submarine Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X