കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിൽ കൊവിഡ് വ്യാപനം രൂക്ഷം: ഫ്രാൻസിൽ 24 മണിക്കൂറിൽ 30000 കേസുകൾ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

Google Oneindia Malayalam News

പാരീസ്: ഫ്രാൻസിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 30000 ഓളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്രാൻസിലെ ജനങ്ങൾ ഈ സാഹചര്യത്തിന്റെ ഗൌരവം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നമ്മുടെ പ്രകൃതം അനുസരിച്ച് നമ്മളിൽ എല്ലാവർക്കും കൊവിഡ് വരാനുള്ള സാധ്യതയുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി നമ്മളെ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരെയും സംരക്ഷിക്കണം.

'തെലങ്കാനയിൽ കുത്തിയൊലിച്ച വെള്ളത്തിൽ 'റോഡ് ക്രോസ്' ചെയ്യുന്ന ട്രാഫിക് സിഗ്നൽ'; സത്യം ഇതാണ്'തെലങ്കാനയിൽ കുത്തിയൊലിച്ച വെള്ളത്തിൽ 'റോഡ് ക്രോസ്' ചെയ്യുന്ന ട്രാഫിക് സിഗ്നൽ'; സത്യം ഇതാണ്

രോഗവ്യാപനം രൂക്ഷമായതോടെ ഫ്രാൻസിൽ ബുധനാഴ്ച മുതൽ നാല് ആഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉച്ചയ്ക്ക് ശേഷം കാസ്റ്റെക്സ് തന്നെ പ്രഖ്യാപിക്കും. ഇന്ന് അർധരാത്രി മുതൽ പാരീസിൽ നിരോധനാജ്ഞ നിലവിൽ വരികയും ചെയ്യും. മറ്റ് എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിലും നിയന്ത്രണങ്ങൾ നിലവിൽ വരും. ഗ്രെനോബിൾ, ലില്ലെ, ല്യോൺ, ഐക്സ് മാർസില്ലെ, മോണ്ടെപില്ലർ, റൌവെൻ, സെന്റ് എറ്റിനെ, ടൌലോസ് എന്നിവിടങ്ങളിലും രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

 999-1585205160-

. ഇതുവരെ 19 മില്യൺ ജനങ്ങൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഇതോടെയാണ് വലിയ നഗരങ്ങൾക്ക് മുന്നറിയിപ്പുമായി കാസ്റ്റെക്സ് രംഗത്തെത്തുന്നത്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഭീതികരമായ സാഹചര്യം ഉണ്ടായതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. പല രാജ്യങ്ങളിലും ഇതുവരെ റിപ്പോർട്ട് ചെയ്തതിലും അധികം കേസുകളാണ് അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭാഗികമായ ലോക്ക്ഡൌൺ പ്രാബല്യത്തിൽ വരുത്തുന്നത്.

ജർമനി, ഇറ്റലി, പോളണ്ട്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിലാണ് കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ രാജ്യങ്ങളിലെല്ലാം ആയിരത്തിന് മുകളിൽ കേസുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. ജർമനിയിൽ 6, 638 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ച് 28ന് റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ 8,804 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് പരിശോധനാ ശേഷം യൂറോപ്പിൽ വ്യാപകമായി പരിശോധനകളും ആരംഭിച്ചിരുന്നു. സ്വിറ്റ്സർലന്റിൽ 2, 613 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നെതർലന്റിൽ 7500ലധികം കേസുകളും പോളണ്ടിൽ 8000 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗികമായ ലോക്ക്ഡൌണും പ്രഖ്യാപിച്ചിരുന്നു. ബാറുകളും റസ്റ്റോറന്റുകളും തുറക്കുന്നത് സംബന്ധിച്ച് സമയക്രമത്തിൽ മാറ്റം വരുത്തുന്നതെന്നും വ്യാഴാഴ്ച വൈകിട്ട് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

യൂറോപ്പിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പും നൽകുന്നുണ്ട്. ഏപ്രിലിനെ അപേക്ഷിച്ച് രോഗവ്യാപനം അഞ്ചിരട്ടി അധികമാണ്. ലണ്ടനിലും രോഗവ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
France reports 30000 cases within 24 hours, Restrictions to be implemented in European countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X