ഒരാളെ മാത്രമേ ഞാന്‍ കുറ്റപ്പെടുത്തൂ; ഫ്രാന്‍സില്‍ പതിനേഴുകാരന്റെ മരണത്തില്‍ അമ്മ പറയുന്നത് ഇങ്ങനെ
പാരീസ്: ഫ്രാന്‍സില്‍ പോലീസ് കൊലപ്പെടുത്തിയ പതിനേഴുകാരന്റെ അമ്മയ്ക്ക് പറയാനുള്ളത് സങ്കടങ്ങളുടെ വലിയൊരു കടല്‍ തന്നെയാണ്. പാരീസില്‍ വളരെ ശാന്തനായൊരു കുട്ടിയായിരുന്നു നാഹല്‍ എന്ന ആ ചെറുപ്പക്കാരന്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വേട്ടയ്ക്ക് ഉദാഹരണമാണ് ഈ നടപടിയെന്ന് ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. കാര്‍ നിര്‍ത്താതെ പോയി എന്ന കാരണം പറഞ്ഞായിരുന്നു പോലീസുകാരന് നാഹലിനെ വെടിവെച്ചത്.
നാന്റെരെയിലെ പാബ്ലോ പിക്കാസോ എന്ന സ്ഥലത്താണ് നാഹല്‍ വളര്‍ന്നുവന്നത്. നിരവധി കുടിയേറ്റക്കാര്‍ക്ക് ഈ പ്രദേശം സ്വന്തം വീട് പോലെയാണ്. അള്‍ജീരിയന്‍ സ്വദേശിയാണ് നാഹലിന്റെ അമ്മ. ആരുടെയും സഹായമില്ലാതെ മകനെ കഠിനാധ്വാനത്തിലൂടെ വളര്‍ത്തി കൊണ്ടുവരികയായിരുന്നു നാഹലിന്റെ അമ്മ.നാഹല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ വ്യാപകമായ കലാപമാണ് നാന്റെരെയില്‍ ആരംഭിച്ചത്.
ശനിയാഴ്ച്ച നാഹലിന്റെ ശവസംസ്കാരം നടക്കുന്നതിന് മുമ്പ് വരെ വ്യാപകമായ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഹല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന കാര്യവും അധികൃതര്‍ മറച്ചുവെച്ചു. മാഴ്സയില്‍ നിന്നടക്കം ശക്തമായ പ്രതികരണങ്ങളാണ് സര്‍ക്കാരിനും പോലീസിനുമെതിരെ ഉണ്ടായത്. നടന് ഒമര്‍ സൈ, ഫുട്ബോള്‍ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ എന്നിവരെല്ലാം ഉടനെ തന്നെ വിഷയത്തില്‍ പ്രതികരണം അറിയിച്ചു.

റാപ്പര്‍ യൂളിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷം നാഹലിന് ഇതുവരെ മാറിയിരുന്നില്ല.നാന്റരെയില് വെച്ച് ഷൂട്ട് ചെയ്ത ഈ റാപ്പിലാണ് നാഹലിനും ഭാഗമാവാന്‍ കഴിഞ്ഞത്. നാഹലിന്റെ മരണത്തിന് ശേഷം, യൂള്‍ എല്ലാവരോടും യുവാവിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. തന്റെ കുഞ്ഞ് സഹോദരനെന്നാണ് യൂള്‍ നാഹലിനെ വിശേഷിപ്പിച്ചത്. ഫ്രഞ്ച്-ആഫ്രിക്കന്‍ പൗരന്മാരും, ന്യൂനപക്ഷങ്ങളുമെല്ലാം നാഹലിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധത്തിലാണ്.
ആയിരക്കണക്കിന് പേരാണ് ട്രിബ്യൂട്ട് മാര്‍ച്ചില്‍ നാഹലിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വലിയൊരു ഭാഗവി നാഹലിനുണ്ടായിരുന്നു. പോലീസ് ക്രൂരതയിലാണ് അതില്ലാതായതെന്നും ഇവര്‍ പറയുന്നു. അറബ്, ആഫ്രിക്കന്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഫ്രാന്‍സില്‍ ജീവിക്കാനാവാത്ത അവസ്ഥയാണെന്ന് ഇവര്‍ ആരോപിക്കുന്നു.നാഹല്‍ ഇനി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയാലും, ഒരു പതിനേഴുകാരനെ കൊല്ലാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയതെന്നും നാന്റെരെയിലെ താമസക്കാരിയായ സാലിഹ ചോദിക്കുന്നു.
അതേസമയം പോലീസിനെ പൂര്‍ണമായും താന്‍ കുറ്റം പറയില്ലെന്ന് നാഹലിന്റെ അമ്മ മോണിയ പറയുന്നു. ഇത് ഒരു വ്യക്തി ചെയ്ത കുറ്റമാണ്. അയാളാണ് തന്റെ മകന്റെ ജീവന് കവര്‍ന്നെടുത്തത്. അത് എല്ലാ പോലീസുകാരും ഒന്നിച്ച് ചെയ്ത കാര്യമല്ലെന്നും മോണിയ പറഞ്ഞു. അതേസമയം അല്‍ജീരിയയും ഈ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു. നാഹല്‍ അള്‍ജീരിയന്‍ പൗരനാണെന്നും, ഫ്രാന്‍സിന് അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ ബാധ്യതയുണ്ടായിരുന്നുവെന്നും അള്‍ജീരിയന്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications