കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ കപ്പലില്‍ ലോക്ഡൗണ്‍... അടിയന്തര നീക്കം, രോഗലക്ഷണം 40 പേര്‍ക്ക്, കൊറോണ ഭീതി!!

Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സില്‍ കൊറോണവൈറസിനെ നേരിടുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു സംഗതിയിലൂടെയാണ്. രാജ്യത്ത് ഒരു കപ്പലില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാന്‍സ്. ചാള്‍സ് ഡെ ഗ്വല്ലെ എന്ന കപ്പലിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതില്‍ അമ്പതിലധികം ക്രൂ അംഗങ്ങളാണ് ഉള്ളത്. വിമാനങ്ങളെ വഹിച്ച് കൊണ്ടപോകുന്ന കാരിയറാണ് ഇത്. ഇതില്‍ മൂന്ന് നാവികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഫ്രാന്‍സിനെ ഒന്നടങ്കം ഞെട്ടിച്ച കാര്യമാണിത്. ഇവരെ മൂന്ന് പേരെയെും കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ടൂലണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് കപ്പലില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

1

അതേസമയം കപ്പിലെ ക്രൂ അംഗങ്ങള്‍ക്ക് കൊറോണ പരിശോധന നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവരില്‍ 40 പേര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 50ലധികം പേര്‍ക്ക് രോഗം ഉണ്ടെന്നാണ് സൂചന. എന്നാല്‍ ആരുടെ നില ഗുരുതരമല്ല. ഈ കപ്പലില്‍ തന്നെ 1760 പേരുണ്ടെന്നാണ് നിഗമനം. ഇവിടെ തന്നെ ഐസിയു സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ഇത്രയും പേരെ ഒരുമിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കില്ല. അതുകൊണ്ട് കപ്പല്‍ തന്നെ ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. എല്ലാ അംഗങ്ങളോടും ഫേസ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ നിന്ന് കൊറോണ സമൂഹ വ്യാപനം നടത്താനുള്ള സാധ്യത കൂടുതലാണ്.

്്അതേസമയം ഫ്രാന്‍സില്‍ സ്ഥിതി ഗുരുതരമെന്നാണ് സൂചന. ഇടയ്ക്ക് കുറഞ്ഞെങ്കിലും കാര്യങ്ങള്‍ പ്രതിസന്ധിയില്‍ തന്നൊയാണ്. 1.6 മില്യണോളം ജനങ്ങള്‍ക്ക് കൊറോണ ഇതുവരെ ബാധിച്ചെന്നാണ് കണക്ക്. ഫ്രാന്‍സില്‍ ആകെ 67 മില്യണിലധികം ജനങ്ങളാണ് ഉള്ളത്. മാര്‍ച്ച് 17നും ഏപ്രില്‍ മൂന്നിനുമിടയില്‍ 56154 പേരോളം പേരില്‍ കൊറോണ കണ്ടെത്തിയെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ജനസംഖ്യയുടെ 2.5 ശതമാനത്തെയാണ് മൊത്തത്തില്‍ കൊറോണ ബാധിക്കുക. മരണനിരക്ക് കുറഞ്ഞ് വരുന്നത് ഫ്രാന്‍സിനെ സംബന്ധിച്ച് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 424 പേരാണ് മരിച്ചത്. മൊത്തത്തില്‍ 12210 പേരാണ് മരിച്ചത്.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

കൊറോണബാധിച്ച് ആശുപത്രിയില്‍ വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട് ഫ്രാന്‍സില്‍. കഴിഞ്ഞ ദിവസം 82 പേരുടെ എണ്ണമാണ് കുറഞ്ഞത്. അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായിട്ടാണ് പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ കുറയുന്നത്. നിലവില്‍ 7066 പേര്‍ ഐസിയുവില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ 369 പേരാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. ഫ്രാന്‍സില്‍ രോഗം പരിഭ്രാന്തി പരത്തിയ സമയത്ത് അയ്യായിരം ഐസിയു കിടക്കകളാണ് ഉണ്ടായിരുന്നത്. ഫ്രാന്‍സിന്റെ ആരോഗ്യ മേഖലയെ പ്രതിരോധത്തിലാക്കിയ ഘടകമാണിത്. ഇപ്പോഴത് 9000 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 541, 607 എന്ന നിരക്കിലായിരുന്നു മരണസംഖ്യ. കടുത്ത നിബന്ധനകളാണ് ഫ്രാന്‍സ് രോഗത്തെ നേരിടാനായി പിന്തുടരുന്നത്.

English summary
france's aircraft carrier have been put in lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X