സുരക്ഷ കൂടിപ്പോയി, മാര്‍പ്പാപ്പ സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി
റോം: സുരക്ഷ കര്‍ശനം ആയാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കും ദേഷ്യം വരില്ലേ. തന്നെക്കാള്‍ വലുതാവാന്‍ ആഗ്രഹിച്ചാല്‍ പിന്നെ പറയണോ. അയാളുടെ സ്ഥാനം പഠിക്കു പുറത്ത്. മാര്‍പ്പാപ്പയുടെ സുരക്ഷാ രക്ഷകന് മേധാവി ഡാനിയല്‍ ആന്‍രിഗിനെ മാര്‍പ്പാപ്പ പുറത്താക്കി. സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച പറ്റിയതിന് അല്ല. മറിച്ച് സുരക്ഷ കൂടി പോയ കാര്യത്തിന് ആണ് ഡാനിയലിനെ പുറത്താക്കിയത്. സുരക്ഷാ കാര്യങ്ങളില്‍ ആന്‍രിഗ് കര്‍ശനമായ നിലപാട് എടുക്കുന്നത് ആണ് മാര്‍പ്പാപ്പയെ ചൊടിപ്പിച്ചത്.
സേനയിലെ സഹപ്രവര്‍ത്തകരോടും ആന്‍രിഗ് മാന്യമായി പെരുമാറുന്നില്ലെന്നും ആരോപണം ഉണ്ടായിരുന്നു. ആന്‍രിഗിനെ പുറത്താക്കുന്ന കാര്യം വത്തിക്കാന്‍ പത്രമായ എല്‍ ഒസ്സെര്‍വതോരെ റൊമാനൊ ആണ് പുറത്തു വിട്ടത്. ഈ ക്രിസ്തുമസ് വരെ മാത്രമായിരിക്കും ഡാനിയല്‍ ആ സ്ഥാനത്ത് തുടരുക. എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ആണ് ഡാനിയല്‍ പുറത്താകുന്നത്.

വിശ്വാസികള്‍ക്ക് കര്‍ശന നിയന്ത്രണം നല്കുന്നതില് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധികാരം ഏറ്റെടുത്തത് മുതല്‍ നിയന്ത്രണത്തിന് അയവു വന്നിരുന്നു. എന്നാല്‍ മാര്‍പ്പാപ്പയുടെ ഈ നിലപാടിനോട് ഡാനിയല്‍ ആന്രിഗിന് യോജിപ്പില്ലായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളില്‍ അയവുവരുത്താന്‍ ആന്‍രിഗ് തയ്യാറായില്ല. ആന്രിഗിന്റെ ഈ നിലപാടിനെ എല്ലാവരും എതിര്‍ത്തിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സുരക്ഷയ്ക്കായി 110 പേരാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. 2006ല്‍ ആണ് സുരക്ഷാ മേധാവി ആയി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുന്‍ഗാമി ബെനഡിക്റ്റ് പതിനാറാമന്‍ ഡാനിയല്‍ ആന്‍രിഗിനെ നിയമിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications