കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ കൂടിപ്പോയി, മാര്‍പ്പാപ്പ സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കി

  • By Sruthi K M
Google Oneindia Malayalam News

റോം: സുരക്ഷ കര്‍ശനം ആയാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കും ദേഷ്യം വരില്ലേ. തന്നെക്കാള്‍ വലുതാവാന്‍ ആഗ്രഹിച്ചാല്‍ പിന്നെ പറയണോ. അയാളുടെ സ്ഥാനം പഠിക്കു പുറത്ത്. മാര്‍പ്പാപ്പയുടെ സുരക്ഷാ രക്ഷകന്‍ മേധാവി ഡാനിയല്‍ ആന്‍രിഗിനെ മാര്‍പ്പാപ്പ പുറത്താക്കി. സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച പറ്റിയതിന് അല്ല. മറിച്ച് സുരക്ഷ കൂടി പോയ കാര്യത്തിന് ആണ് ഡാനിയലിനെ പുറത്താക്കിയത്. സുരക്ഷാ കാര്യങ്ങളില്‍ ആന്‍രിഗ് കര്‍ശനമായ നിലപാട് എടുക്കുന്നത് ആണ് മാര്‍പ്പാപ്പയെ ചൊടിപ്പിച്ചത്.

സേനയിലെ സഹപ്രവര്‍ത്തകരോടും ആന്‍രിഗ് മാന്യമായി പെരുമാറുന്നില്ലെന്നും ആരോപണം ഉണ്ടായിരുന്നു. ആന്‍രിഗിനെ പുറത്താക്കുന്ന കാര്യം വത്തിക്കാന്‍ പത്രമായ എല്‍ ഒസ്സെര്‍വതോരെ റൊമാനൊ ആണ് പുറത്തു വിട്ടത്. ഈ ക്രിസ്തുമസ് വരെ മാത്രമായിരിക്കും ഡാനിയല്‍ ആ സ്ഥാനത്ത് തുടരുക. എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ആണ് ഡാനിയല്‍ പുറത്താകുന്നത്.

commander

വിശ്വാസികള്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധികാരം ഏറ്റെടുത്തത് മുതല്‍ നിയന്ത്രണത്തിന് അയവു വന്നിരുന്നു. എന്നാല്‍ മാര്‍പ്പാപ്പയുടെ ഈ നിലപാടിനോട് ഡാനിയല്‍ ആന്‍രിഗിന് യോജിപ്പില്ലായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളില്‍ അയവുവരുത്താന്‍ ആന്‍രിഗ് തയ്യാറായില്ല. ആന്‍രിഗിന്റെ ഈ നിലപാടിനെ എല്ലാവരും എതിര്‍ത്തിരുന്നു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സുരക്ഷയ്ക്കായി 110 പേരാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. 2006ല്‍ ആണ് സുരക്ഷാ മേധാവി ആയി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുന്‍ഗാമി ബെനഡിക്റ്റ് പതിനാറാമന്‍ ഡാനിയല്‍ ആന്‍രിഗിനെ നിയമിക്കുന്നത്.

English summary
pope Francis dismisses authoritarian swiss guard commander
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X