Get Updates
Get notified of breaking news, exclusive insights, and must-see stories!

നീസ് ഭീകരാക്രമണം: മുസ്ലിം ആക്രമണകാരിയെക്കുറിച്ച് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!!!

പാരീസ്: ഫ്രാന്‍സിലെ നീസില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആളുകളെ കൊന്നൊടുക്കിയ ആക്രമണകാരിയെക്കുറിച്ച് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ആക്രമണകാരിയായ മൊഹമ്മദ് ലഹൗജേ ബൗഹല്‍ മയക്കുമരുന്നിനും ലൈംഗിതകക്കും അടിമപ്പെട്ടിരുന്നുവെന്നും ക്രൂര കുറ്റകൃത്യങ്ങള്‍ കാണുന്നതില്‍ സന്തോഷം കണ്ടെത്തിയുരുന്നുവെന്നുമാണ് പോലീസ് കണ്ടെത്തിയത്.

നിരന്തരം കേസുകളില്‍ ഉള്‍പ്പെടുത്തിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിന് അടിമയായിരുന്നുവെന്നും ഈ അവസ്ഥയാണ് ആക്രമണങ്ങളിലേക്ക് നയിച്ചതെന്നുമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ജിഹാദിസ്റ്റ് ആശയങ്ങളോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇയാള്‍ നേരിട്ട് ഐസിസുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.

nice-attack

മുസ്ലിമായിരുന്നില്ല

മുസ്ലിമായിരുന്നില്ല

പന്നിയിറച്ചി കഴിക്കുകയും നിരന്തരം മദ്യപിക്കുകയും മദ്യം ഉപയോഗിക്കുകയും ചെയ്യുന്ന 31കാരനായ യുവാവ് ഇസ്ലാം മതം പിന്തുടര്‍ന്നിരുന്നില്ല.

 ജിഹാദിസ്റ്റ്

ജിഹാദിസ്റ്റ്

ആക്രമണത്തെയും ശിരഛേദങ്ങളെയും ആരാധിച്ചിരുന്ന മൊഹമ്മദ് കുറച്ചുകാലങ്ങളായി ഐസിസ് പോലുള്ള ജിഹാദിസ്റ്റ് സംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

ആഭിമുഖ്യം ഐസിസിനോട്

ആഭിമുഖ്യം ഐസിസിനോട്

ഐസിസിന്റെ ക്രൂരക്യത്യങ്ങളില്‍ സന്തോഷം കണ്ടെത്തിയിരുന്ന യുവാവ് ഐസിസ് പുറത്തുവിടുന്ന ശിരഛേദത്തിന്റേതുള്‍പ്പെടെയുള്ള ഹീനകൃത്യങ്ങളുടെ വീഡിയോകള്‍ നിരന്തരം കണ്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം

ആക്രമണത്തിന്റെ ഉത്തരവാദിത്തം

നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തെങ്കിലും മൊഹമ്മദും ഐസിസും തമ്മില്‍ ബന്ധമുണ്ട് എന്നതിനുള്ള തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയില്ല.

 ഭീകരാക്രമണങ്ങള്‍

ഭീകരാക്രമണങ്ങള്‍

ഒര്‍ലാന്‍ഡോയിലെ നൈറ്റ് ക്ലബ്ബില്‍ നടന്ന ആക്രമണം, പാരിസീല്‍ നടന്ന ഭീകരാക്രമണം എന്നിവയുടെ വിവരങ്ങളാണ് ബൗഹല്‍ ഒടുവില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്.

ഫ്രാന്‍സിലേക്ക്

ഫ്രാന്‍സിലേക്ക്

2005ല്‍ ടുണീഷ്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ 31കാരനായ ബൗഹല്‍ അടുത്ത വര്‍ഷം തന്നെ ഫ്രഞ്ച് വനിതയെ വിവാഹം കഴിച്ച ശേഷം നീസില്‍ താമസമാക്കുകയായിരുന്നു.

ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

നിരന്തരം പോലീസ് കേസുകളില്‍ പെടാറുള്ള മൊഹമ്മദ് ഒരു വാഹനാപകട കേസിലുള്‍പ്പെട്ട് ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു

മതചിന്ത

മതചിന്ത

രണ്ടുമാസത്തോളമായി താടി വടിക്കാന്‍ തയ്യാറാവാത്ത ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഇസ്ലാമില്‍ വിശ്വാസമുറപ്പിക്കാന്‍ സുഹൃത്തുക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ഉപേക്ഷിച്ച് പോയ ബൗഹല്‍ കടുത്ത മാനസിക സംഘര്‍ഷത്തിന് ഉടമയായിരുന്നുവെന്നും വിവാഹമോചനത്തിനായി ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

 സെല്‍ഫി

സെല്‍ഫി

ആക്രമണത്തിന് മുമ്പ് നീസിലെ കടല്‍ത്തീരം സന്ദര്‍ശിച്ച മൊഹമ്മദ് സെല്‍ഫിയെടുത്തിയിരുന്നു.

ഡേറ്റിംഗ് വെബ്ബ്‌സൈറ്റുകള്‍

ഡേറ്റിംഗ് വെബ്ബ്‌സൈറ്റുകള്‍

മൊഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ഇയാള്‍ ഡേറ്റിംഗ് സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണെന്ന് കണ്ടെത്തിയിരുന്നു.

അശ്ലീല ചിത്രങ്ങളും വീഡിയോകളും

അശ്ലീല ചിത്രങ്ങളും വീഡിയോകളും

ശിരഛേദമുള്‍പ്പെടെയുള്ള ആക്രമണോത്സുകത നിറഞ്ഞ ഉള്ളടക്കങ്ങളാണ് മൊഹമ്മദിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+