കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെമിത്തേരിയിലും സൗജന്യ വൈഫൈ സംവിധാനം!

  • By Sruthi K M
Google Oneindia Malayalam News

മോസ്‌കോ: ഷോപ്പിംഗ് മാളുകളിലും, റെസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ സംവിധാനം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍, പള്ളി സെമിത്തേരിയില്‍ സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ഇതാദ്യമായിട്ടാണ്. മോസ്‌കോയിലാണ് വ്യത്യസ്ത രീതിയിലുള്ള സംവിധാനം വരാന്‍ പോകുന്നത്.

മോസ്‌കോ സര്‍ക്കാരാണ് ഇങ്ങനെയൊരു സംവിധാനം നടപ്പാക്കാന്‍ പോകുന്നത്. സെമിത്തേരിയില്‍ എന്തിനാണ് വൈഫൈ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രേതങ്ങള്‍ക്ക് ഉപയോഗിക്കാനാണോ എന്ന രസകരമായ ചോദ്യമാണ് പലര്‍ക്കും ചോദിക്കാനുള്ളത്. എന്നാല്‍, സംഭവം മറ്റൊന്നുമല്ല, മോസ്‌കോയിലെ ചില പേരുകേട്ട സെമിത്തേരികളുണ്ട്.

meerut-cemetery

വാഗന്‍കോവോ, ട്രോയ്കുറോവോ, നോവോഡെവിഞ്ചി എന്നീ സെമിത്തേരികളുടെ കാര്യമാണ് പറയുന്നത്. പ്രശസ്ത എഴുത്തുകാരെ അടക്കം ചെയ്ത സെമിത്തേരികളാണ് ഇവയൊക്കെ. അതുകൊണ്ടു തന്നെ ഇവ മ്യൂസിയമായിട്ടാണ് കൊണ്ടു പോകുന്നത്. ഒട്ടേറെ പേര്‍ ഇവടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് സുഖവും ശാന്തതയും ലഭിക്കുന്ന സ്ഥലമായിട്ടാണ് ഇവിടങ്ങള്‍ അറിയപ്പെടുന്നത്.

ഒട്ടേറെ പേര്‍ ഇവിടെ സ്ഥിര സന്ദര്‍ശകരാണ്. ഇവിടെയിരിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി കൊടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രശസ്ത എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവ്, സോവിയറ്റ് നേതാവ് നികിത കുറുഷേവ്, റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെല്‍റ്റ്‌സിന്‍ എന്നിവരെ അടക്കം ചെയ്ത സെമിത്തേരികളാണ് ഇവയൊക്കെ. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളും സര്‍ക്കാരിനുണ്ട്.

ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി സെമിത്തേരിയിലെ പ്രമുഖരെക്കുറിച്ച് അറിയാമെന്നാണ് പറയുന്നത്. പ്രമുഖരുടെ ശവക്കല്ലറകള്‍ കണ്ടെത്താനും സന്ദര്‍ശകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.

English summary
Residents in Moscow already enjoy free wireless Internet in cafes and on the metro system but now authorities in the city have also decided to bring wifi to a more unusual setting some of its most storied cemeteries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X