Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം തീവ്രവാദത്തെ അനുകൂലിച്ച ഹാസ്യ താരത്തിന് 30,000 യൂറോ പിഴ

പാരീസ്: ഷാര്‍ലി ഹെബ്ദോ തീവ്രവാദി ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ ഫ്രഞ്ച് ഹാസ്യതാരത്തിന് 30,000 യൂറോ പിഴ ചുമത്തി. ഡിയോഡണ്‍ എംബാല എംബാല (48)യാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശിക്ഷിയ്ക്കപ്പെട്ടത് .ഫ്രാന്‍സില്‍ തീവ്രവാദത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഒട്ടേറെപ്പേര്‍ വിചാരണ നേരിടുന്നുണ്ട് .

തീവ്രവാദി ആക്രമണത്തിനെ അപലപിയ്ക്കുന്ന തരത്തില്‍ നടന്‍ പോസ്റ്റ് ചെയ്ത വീഡിയോ പക്ഷേ തീവ്രവാദിയെ ഹീറോയായി ചിത്രീകരിയ്ക്കുന്ന തരത്തിലുള്ളവയായിരുന്നു . കോഷെറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയ തീവ്രവാദിയുടെ വീഡിയോയാണ് നടന്‍ പോസ്റ്റ് ചെയ്തത് . ഷാര്‍ളി ഹെബ്ദോ ആക്രമണത്തെയും നടന്‍ അനുകൂലിയ്ക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തു.

Mbala

ഫ്രാന്‍സിലെ പ്രശസ്തനായ കൊമേഡിയനാണ് ഡിയോഡണ്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ് പുറത്ത് വരുന്നതെന്ന് നടന്‍ പറയുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നിലധികം തവണയാണ് വിചാരണയ്ക്കായി അദ്ദേഹത്തിന് കോടതിയില്‍ എത്തേണ്ടി വന്നത്.തീവ്രവാദി ആക്രമണത്തെ അനുകൂലിച്ചതിന്റെ പേരില്‍ 41 ല്‍ അധികം പേര്‍ ഫ്രാന്‍സില്‍ വിചാരണ നേരിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+