കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ വ്യോമാക്രമണം; 50ലധികം പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

പാരിസ്: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ വ്യോമാക്രമണം. 50ലധികം അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ബുര്‍ക്കിനാ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഫ്രഞ്ച് സൈന്യം ആക്രമണം നടത്തിയത് എന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ളി പറഞ്ഞു.

X

ഏറെ കാലം മുമ്പ് ഫ്രാന്‍സിന്റെ കോളികളായിരുന്നു ഈ മേഖലയിലെ രാജ്യങ്ങള്‍. ഇപ്പോഴും ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യം ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട്. മേഖലയിലെ ഇസ്ലാമിക സംഘടനകള്‍ ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യത്തിന് എതിരാണ്. മാലിയിലെ സര്‍ക്കാര്‍ ഫ്രാന്‍സിന്റെ പാവയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് തീവ്രവാദികള്‍. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫ്രാന്‍സിന്റെയും മേഖലയിലെ രാജ്യങ്ങളുടെ ഔദ്യോഗിക സൈന്യത്തിന്റെയും സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്.

കുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെകുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെ

തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന 30ലധികം ബൈക്കുകള്‍ സൈന്യം തകര്‍ത്തു. മാലിയുടെയും നൈജറിന്റെയും രാഷ്ട്ര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രി മാലി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അതിര്‍ത്തി മേഖലയില്‍ മോട്ടോര്‍ സൈക്കിളില്‍ തീവ്രവാദികള്‍ എത്തിയെന്ന് ഡ്രോണ്‍ നിരീക്ഷണത്തില്‍ സൈന്യം മനസിലാക്കി. തുടര്‍ന്നാണ് ആക്രമണം നടത്തിയത്. സൈനിക നിരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരങ്ങള്‍ക്കടിയിലൂടെയാണ് തീവ്രവാദികളുടെ യാത്രകള്‍.

കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി

നാല് തീവ്രവാദികളെ സൈന്യം പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഈ സംഘം നേരത്തെ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയവരാണെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം, ഗ്രേറ്റര്‍ സഹാറ മേഖലയില്‍ ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് സൈനിക ഓപറേഷന്‍ നടക്കുന്നുണ്ട്. 3000 സൈനികരാണ് ഇതിന് വേണ്ടി വിന്യസിച്ചിട്ടുള്ളതെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Vaccine updates latest | Oneindia Malayalam

English summary
French Army attack in Mali; 50 Al Qaeda jihadists killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X