കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്‌സിന്‍ ആഫ്രിക്കക്കാരില്‍ പ്രയോഗിക്കണം... വംശീയ പരാമര്‍ശവുമായി ഫ്രഞ്ച് ഡോക്ടര്‍മാര്‍!!

Google Oneindia Malayalam News

പാരീസ്: കൊറോണ കാലത്തും വംശീയ പരാമര്‍ശങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് റിപ്പോര്‍ട്ട്. രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാരാണ് വിവാദത്തില്‍ ചാടിയിരിക്കുന്നത്. കൊറോണ വൈറസിനെതിരായ മരുന്നുകള്‍ ആഫ്രിക്കന്‍ വംശജരില്‍ ആദ്യ പ്രയോഗിക്കണമെന്നാണ് രണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പുതിയ വാക്‌സിന്‍ വിജയിക്കുമോ എന്നറിയാത്ത സാഹചര്യത്തില്‍ ആഫ്രിക്കന്‍ വംശജരില്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന ഗുരുതരമായ വംശീയ പരാമര്‍ശമാണ് ഇവര്‍ നടത്തിയത്. അതേസമയം ആഫ്രിക്കന്‍ വംശജരുടെ ജീവന് യാതൊരു വിലയുമില്ലെന്ന വളരെ തരംതാണ പ്രയോഗമാണ് ഇവരില്‍ നിന്നുണ്ടായതെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.

1

ഫ്രാന്‍സിലെ ചാനല്‍ പരിപാടിയിലാണ് ഡോക്ടര്‍മാര്‍ വിവാദ പരാമര്‍ശം നടത്തിയത്. കോവിഡിനെതിരെയുള്ള മരുന്നുകള്‍ യൂറോപ്പിലും ഓസ്‌ട്രേലിയയിലും പരീക്ഷിക്കാനിരിക്കെയാണ് ഇവര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിസിജി ട്യൂബര്‍കുലോസിസ് വാക്‌സിന്‍ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കാനാവുമോ എന്നും ഇതിലൂടെ വ്യക്തമാകും. ഇത് ഒരു പക്ഷേ പ്രകോപനമായിരിക്കും. ആഫ്രിക്കയില്‍ മാസ്‌കുകളോ ചികിത്സയോ ഇന്റന്‍സീവ് കെയറുകളോ ഇല്ല. അപ്പോള്‍ നമ്മള്‍ എന്തുകൊണ്ട് ഈ വാക്‌സിന്‍ ആഫ്രിക്കയില്‍ പരിക്ഷീച്ച് കൂടായെന്നും ഈ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നു.

എയ്ഡ്‌സ് രോഗത്തിനുള്ള പഠനങ്ങളില്‍ ചെയ്ത പോലെ, വേശ്യകളില്‍ പരീക്ഷിച്ചത് പോലെ, നമ്മള്‍ ഇത്തരം കാര്യങ്ങള്‍ കറുത്ത വംശജരിലും നടത്താം. ആഫ്രിക്കന്‍ വംശജര്‍ രോഗത്തിന് എളുപ്പം കീഴടങ്ങുന്നവരാണ്. സ്വയം സംരക്ഷിക്കാനും അവര്‍ തയ്യാറല്ലെന്ന് ഴാങ് പോള്‍ മിറ പറഞ്ഞു. ഇയാള്‍ പാരീസിലെ കൊച്ചിന്‍ ആശുപത്രിയിലെ ഐസിയു അധ്യക്ഷനാണ്. മിറയുടെ വാദത്തോടെ ഫ്രാന്‍സിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമില്ലെ ലോച്ചും യോജിച്ചു. ആഫ്രിക്കയില്‍ സമാന്തര പഠനങ്ങള്‍ ഇതേ രീതി ഉപയോഗിച്ച് നടത്തുമെന്നും ലോച്ച് പറഞ്ഞു. ഫുട്‌ബോള്‍ താരം ദിദിയര്‍ ദ്രോഗ്ബ അടക്കമുള്ളവര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ആഫ്രിക്ക ഒരിക്കലും പരീക്ഷണശാലയല്ല. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം വംശീയ പ്രയോഗങ്ങളെ എല്ലാ അര്‍ത്ഥത്തിലും അവഗണിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ ആഫ്രിക്കയെ സംരക്ഷിക്കണമെന്നും ദ്രോഗ്ബ ആവശ്യപ്പെട്ടു. ഇതൊരിക്കലും പ്രകോപനമല്ല, മറിച്ച് വംശീയ പരാമര്‍ശമാണെന്ന് ഫ്രാന്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഒലിവിയര്‍ ഫോറെ പറഞ്ഞു. ആഫ്രിക്കന്‍ ജനങ്ങള്‍ ഗിനിപന്നികളല്ല. വേശ്യകളും എയ്ഡ്‌സ് ബാധിച്ചവരും പ്രശ്‌നമുള്ളവരാണെന്ന ആരോപണങ്ങളെ അംഗീകരിക്കാനാവില്ലെന്നും വംശീയ വിരുദ്ധതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പായ എസ്ഒഎസ് റേസിസവും പറഞ്ഞു. അതേസമയം ഇവരുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്ന് ഇരു ഡോക്ടര്‍മാരും ആരോപിച്ചു. ഫേക്ക് ന്യൂസ് എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിച്ചത്.

English summary
french doctors suggest virus vaccine test in africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X