ഫ്രാന്‍സ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്, ഇമാനുവല്‍ മക്രോണിന് വിജയം, ആഹ്ലാദപ്രകടനം തുടങ്ങി
ഫ്രാന്‍സ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഇമാനുവല്‍ മക്രോണിന് വിജയം. മറി ലിയൂ പെന്നിനെ തോല്‍പ്പിച്ചാണ് വിജയം. 65.4 ശതമാനം നേടി. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.
പാരീസ്: ഫ്രാന്‍സ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഇമാനുവല്‍ മക്രോണിന് വിജയം. മറി ലിയൂ പെന്നിനെ തോല്‍പ്പിച്ചാണ് വിജയം. 65.4 ശതമാനം നേടി. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.
പെന്‍ 34.5 ശതമാനം വോട്ടാണ് നേടിയത്. മെയ് 14നാണ് ഇപ്പോഴത്തെ പ്രസിഡണ്ട് ഫ്രാന്‍സ്വ ഓളോന്ദിന്റെ കാലവധി അവസാനിക്കുന്നത്. അധികാരമേല്‍ക്കുന്ന മക്രോണ്‍ ഏറ്റവും പ്രായ കുറഞ്ഞ പ്രസിഡണ്ടാണ്.

ആഹ്ലാദ പ്രകടനം
തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ പുറത്ത് വരുന്ന സമയത്ത് തന്നെ അനുയായികള്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങിയിരുന്നു.

മത്സരം
സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ഇമാനുവല്‍ മക്രോണും തീവ്രവലതുപക്ഷ നിലാപാടുമുള്ള നാഷ്ണല്‍ ഫ്രണ്ടിന്റെ മരിന്‍ ലെ പെന്നും തമ്മിലായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്.

ആദ്യ ഘട്ട തിരഞ്ഞെടുപ്പ്
ഏപ്രില്‍ 23നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാന്‍സ്വ ഫില്ലണ്‍, തീവ്ര ഇടതുപക്ഷ വിഭാഗമായ ലാ ഫ്രാന്‍സ് ഇന്‍സൂമിസിന്റെ ഴാങ് ലൂക് മെലെന്‍ഷന്‍, സോഷിലിസ്റ്റ് പാര്‍ട്ടിയുടെ ബെനോയിറ്റ് ഹമാന്‍ എന്നിവരും മത്സരിച്ചിരുന്നു.

പ്രചാരണങ്ങള്‍ ലീക്കായി
കഴിഞ്ഞ ദിവസം ഇമാനുവല്‍ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചോര്‍ത്തിയിരുന്നു. കബ്യൂട്ടറുകളിലൂടെ നൂഴഞ്ഞ് കയറി ചോര്‍ത്തിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications