പ്രസിഡന്‍റിന്‍റെ പ്രണയം,ഭാര്യ ആശുപത്രിയില്‍
പാരീസ്: ഫ്രഞ്ച് പ്രഡിഡന്റ് ഫ്രാങ്കോയിസ് ഹൊളണ്ടെയുടെ രഹസ്യ പ്രണയം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് തളര്‍ന്ന് വീണ പങ്കാളിയും മാധ്യമപ്രവര്‍ത്തകയുമായ വലേറി ട്രയര്‍വെയ്‌ലറെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. പ്രസിഡന്റിന്റെ രഹസ്യപ്രണയം പുറത്തറിഞ്ഞിതിനെത്തുടര്‍ന്നാണ് പങ്കാളി തലകറങ്ങി വീണതെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ചയാണ് വലേറി തലകറങ്ങി വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ വലേറിയ്ക്ക് ആശുപത്രി വിടാം. ഫ്രഞ്ച് മാഗസിനാണ് ഹൊളണ്ടെയ്ക്ക് സിനിമ നടി ജൂലി ഗായത്തുമായി രഹസ്യ പ്രണയം ഉണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത്.

തുടര്‍ന്ന് പ്രസിഡന്റിനെതിരെ വിമര്‍ശനവുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. നടിയുമായുള്ള ബന്ധത്തെ പ്രസിഡന്റ് നിഷേധിച്ചിട്ടില്ല. പക്ഷേ തന്റെ സ്വകാര്യതയില്‍ കടന്നുകയറിയതിന് മാഗസിനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
വര്‍ഷങ്ങളായി വലേറിയോടൊപ്പമാണ് ഹൊളണ്ടെ താമസിയ്ക്കുന്നത്. പക്ഷേ ഇവര്‍ ഇത് വരെയും വിവാഹം കഴിച്ചിട്ടില്ല. പ്രസിഡന്റിന്റെ പ്രണയവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ പങ്കാളി തളര്‍ന്ന് വീണത് കൂടിയായപ്പോള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് കുശാലായി.












Click it and Unblock the Notifications