ഹുക്ക് അഴിഞ്ഞുപോയി, മാറിടം പുറത്ത്... പ്രമുഖ നര്‍ത്തകിക്ക് സംഭവിച്ചത് ലോകം മുഴുവന്‍ കണ്ടു

പ്യോംഗ്യാങ്: വസ്ത്രം അല്‍പം മാറിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയ സെലിബ്രിറ്റികള്‍ ഒരുപാടുണ്ട്. പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യന്‍ വരെ അതിന് ഇരയാണ്.

എന്നാല്‍, അവരുടെയെല്ലാം കാര്യത്തില്‍ കുട്ടിക്കുപ്പായം ധരിച്ചപ്പോഴോ, ലോലമായ വസ്ത്രങ്ങള്‍ ധരിച്ചപ്പോഴോ ഒക്കെ ആയിരുന്നു പ്രശ്‌നം. പക്ഷേ, ഇവിടെ പറയാന്‍ പോകുന്നത് ലോക പ്രശസ്തയായ ഒരു നര്‍ത്തകിയെ കുറിച്ചാണ്.

നൃത്തത്തിനിടെ ആയിരുന്നു അത് സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായിത്തന്നെ. വസ്ത്രത്തിന്റെ ഹുക്ക് തെന്നിമാറിയപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് അത് ടെലിവിഷന്‍ ചാനലുകളിലൂടെ കണ്ടത്. എന്താണ് ആ സംഭവം എന്നല്ലേ...

ഗബ്രിയേല പപ്പാഡാകിസ്

ഗബ്രിയേല പപ്പാഡാകിസ്

ഗബ്രിയേല പപ്പാഡാകിസ് ഒരു ഐസ് ഡാന്‍സര്‍ ആണ്. ഫ്രഞ്ചുകാരിയാണ് കക്ഷി. ഈ മേഖലയില്‍ ലോകത്തിലെ തന്നെ അറിയപ്പെടുന്ന കലാകാരികളില്‍ ഒരാള്‍. പ്രായം ആണെങ്കില്‍ വെറും 23 വയസ്സും.

വിന്റര്‍ ഒളിംപിക്‌സ്

വിന്റര്‍ ഒളിംപിക്‌സ്

ലോകത്ത് പലയിടത്തും ഗബ്രിയേലയും നൃത്ത പങ്കാളിയായ ഗില്ലോം സിസെറോണും കൂടി ഐസ് ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ജീവിതത്തില്‍ മറ്റെവിടേയും ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചിട്ടുണ്ടാവില്ല. അത് സംഭവിച്ചത് വിന്റര്‍ ഒളിംപിക്‌സില്‍ ആയിരുന്നു.

മത്സരത്തിനിടയ്ക്ക്

മത്സരത്തിനിടയ്ക്ക്

ദക്ഷിണ കൊറിയയിലെ പ്യോംഗ്യാങില്‍ ശീലകാല ഒളിംപിക്‌സ് നടക്കുകയാണ്. അതില്‍ ഒരു മത്സര ഇനമാണ് ഐസ് ഡാന്‍സിങ്. ഈ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ആയിരുന്നു ഗബ്രിയേലയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ആ സംഭവം ഉണ്ടായത്. എന്നാല്‍ അതില്‍ തകര്‍ന്നുപോയിട്ടൊന്നും ഇല്ല അവര്‍.

ഹുക്ക് അഴിഞ്ഞു, മാറിടം പുറത്ത്

ഹുക്ക് അഴിഞ്ഞു, മാറിടം പുറത്ത്

ഐസ് ഡാന്‍സിനിടെ ഗബ്രിയേല ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഹുക്ക് തെന്നി മാറുകയായിരുന്നു. ഇതോടെ ഇടത് മാറിടം ഏതാണ്ട് മുഴുവനും പുറത്തായി. എന്നാല്‍ അതുകൊണ്ട് മത്സരം ഇടക്ക് വച്ച് അവസാനിപ്പിക്കാന്‍ ഗബ്രിയേല തയ്യാറായില്ല. നൃത്തം പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമായിരുന്നു അവര്‍ റിങ് വിട്ടത്.

കരച്ചിലിന്റെ വക്കില്‍

കരച്ചിലിന്റെ വക്കില്‍

ഐസ് ഡാന്‍സിന്റെ ഫ്‌ലോര്‍ വിട്ടിറങ്ങുമ്പോള്‍ ഏതാണ് കരച്ചിലിന്റെ വക്കിലായിരുന്നു ഗബ്രിയേല. പക്ഷേ, അതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായി. ജീവിതത്തിലെ ഏറ്റവും വലിയ ദു:സ്വപ്‌നം പോലെ ആയിരുന്നു അത് എന്നാണ് ഗബ്രിയേല പ്രതികരിച്ചത്.

വേറെ വഴിയില്ലായിരുന്നു

വേറെ വഴിയില്ലായിരുന്നു

സംഭവം നടന്നത് മത്സരത്തിന്റ യോഗ്യതാ നിര്‍ണയ പ്രകടനത്തിനിടെ ആയിരുന്നു. ആ സമയം വസ്ത്രം നേരെയാക്കാന്‍ വേണ്ടി നൃത്തം നിര്‍ത്തിവക്കുക സാധ്യമായിരുന്നില്ല. അതിന്റെ പേരില്‍ ഒരുപക്ഷേ, ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള യോഗ്യത തന്നെ നഷ്ടപ്പെട്ട് പോയെന്നും വന്നേക്കാം.

ടിവിയില്‍ ലൈവ്?

ടിവിയില്‍ ലൈവ്?

ഈ ദൃശ്യങ്ങള്‍ ലൈവ് ആയി സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്തു എന്നതായിരുന്നു ഏറ്റവും കഷ്ടം. എന്നാല്‍ സംഗതി തിരിച്ചറിഞ്ഞതോടെ പിന്നെ കൂടുതല്‍ വൈഡ് ആയ ദൃശ്യങ്ങള്‍ മാത്രമേ തങ്ങള്‍ സംപ്രേഷണം ചെയ്തുള്ളൂ എന്നാണ് എന്‍ബിസി വിശദീകരിച്ചിരിക്കുന്നത്. റീ പ്ലേയിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോയിലും ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസൈനര്‍ക്ക് കുറ്റബോധം

ഡിസൈനര്‍ക്ക് കുറ്റബോധം

വസ്ത്രം മാറിപ്പോയതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു ഗബ്രിയേലയുടെ നൃത്ത പങ്കാളി സിസെറോണ്‍ പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഏറ്റവും അധികം ദു:ഖിക്കുന്നത് ആ വസ്ത്രം ഡിസൈന്‍ ചെയ്ത വ്യക്തിയാണ്. തനിക്ക് കുറ്റബോധം തോന്നുന്നു എന്നായിരുന്നു അവരുടെ പ്രതികരണം.

മോശമാക്കിയില്ല

മോശമാക്കിയില്ല

എന്തായാലും യോഗ്യതാ റൗണ്ടില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും ഗബ്രിയേലയും സിസെറോണും തങ്ങളുടെ പ്രകടനം മോശമാക്കിയില്ല. ഗ്രൂപ്പില്‍ പോയന്റ് നിലയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ സംഭവം

രണ്ടാമത്തെ സംഭവം

വിന്റര്‍ ഒളിംപിക്‌സിലെ ഐസ് സ്‌കേറ്റിങ് മത്സരത്തില്‍ വസ്ത്രം പണികൊടുത്ത രണ്ടാമത്തെ സംഭവം ആയിരുന്നു ഇത്. നേരത്തെ അമേരിക്കക്കാരിയായ യൂഫ മിനിനും ഇതുപോലെ സംഭവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q