കണ്ടെത്തിയത് മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങളല്ല?
ക്വാലലംപൂര്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ദുരൂഹതകള്‍ക്ക് അവസാനമില്ല. വിമാനം കാണാതായി ഒരു വര്‍ഷത്തിനുശേഷം ഫ്രഞ്ച് അധീനപ്രദേശയമായ റീ യൂണിയന്‍ ദ്വിപില്‍ നിന്നും ലഭിച്ച വിമാന ഭാഗങ്ങള്‍ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 ന്റേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ വീണ്ടും സംശയം നിലനില്‍ക്കുന്നു.
വിമാനഭാഗം വിശദമായി പരിശോധിച്ച ഫ്രഞ്ച് അധികൃതര്‍ക്ക് അത് കാണാതായ വിമാനത്തിന്റേതാണോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. വിമാനഭാഗം ബോയിംഗ് 777 ന്റേതാണെന്ന് തിരിച്ചറിയാന്‍ അകവശത്തെ നമ്പര്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇത് കണ്ടെത്താന്‍ വിദഗ്ധ സംഘത്തിന് കഴിയുന്നില്ല.

നേരത്തെ, വിമാനഭാഗങ്ങള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റേതുതന്നെയാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കളെയും അക്കാര്യം അറിയിച്ചു. എന്നാല്‍, ഫ്രഞ്ച് അധികൃതര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ മലേഷ്യന്‍ വിമാനത്തിന്റെ ദുരൂഹത നിലനില്‍ക്കുകയാണ്.
വിമാനത്തിന്റെ ഫഌപ്പറോണ്‍ എന്ന് വിശേഷിപ്പിക്കുന്ന ചിറകിന്റെയും മറ്റു ചില ഭാഗങ്ങളുമാണ് റീയൂണിയന്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയത്. യാത്രക്കാരുടെതെന്ന് സംശയിക്കുന്ന പെട്ടിയും വെള്ളക്കുപ്പികളും സ്ഥലത്തുനിന്നും കണ്ടെത്തി. സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അതിനിടയിലാണ് വിമാനത്തിന്റെ സ്ഥിരീകരണത്തില്‍ ഫ്രഞ്ച് അധികൃതര്‍ കുഴങ്ങുന്നത്.












Click it and Unblock the Notifications