കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപത്തില്‍ തീവ്രവാദി ആക്രമണം; 12 മരണം

  • By Gokul
Google Oneindia Malayalam News

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ഫ്രഞ്ച് മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്‌ഡോയുടെ ഹെഡ് ഓഫീസിലാണ് മുഖംമൂടി ധരിച്ച രണ്ട് ആക്രമികള്‍ വെടിവെപ്പു നടത്തിയത്. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

paris-shooting

സംഭവത്തില്‍ ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തരായ മൂന്നു കാര്‍ട്ടൂണിസ്റ്റുകളും കൊല്ലപ്പെട്ടു. ചാര്‍ലി ഹെബ്‌ദോയുടെ എഡിറ്റര്‍ ഇന്‍ ചീഫും കാര്‍ട്ടൂണിസ്റ്റുമായ സ്‌റ്റെഫാന്‍ ചാര്‍ബോണര്‍, കാര്‍ട്ടൂണിസ്റ്റുകളായ ദിഗ്‌നസ്, വൊളിന്‍സ്‌കി, കാബു എന്നിവരാണ് കൊല്ലപ്പെട്ടവര്‍. തീവ്രവാദി ആക്രമണമാണ് നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് അഭിപ്രായപ്പെട്ടു.

മുഹമ്മദ് നബിയെക്കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ചാര്‍ലി ഹെബ്‌ഡോ പുന:പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായിരുന്നു. സ്ഥാപനത്തിന് പലതവണ ആക്രമണ ഭീഷണിയും ഉണ്ടായിരുന്നു. അടുത്തിടെ ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ കാര്‍ട്ടൂണും സ്ഥാപനം പ്രസിദ്ധീകരിച്ചിരുന്നു.

വെടിവെയ്പിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പ്രവാചകനെ കാര്‍ട്ടൂണിലൂടെ നിന്ദിച്ചതിനുള്ള പ്രതികാരമാണ് അക്രമമെന്ന് തീവ്രവാദികള്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. രാജ്യത്ത് അതി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

English summary
French magazine Charlie Hebdo attack: 12 killed at Paris offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X