കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക് പഠനം പൊലീസ് നിരീക്ഷണത്തിൽ, ലോകത്ത് ഇസ്ലാമോഫോബിയ വളരുന്നോ...?

Google Oneindia Malayalam News

പാരീസ്: പ്രൈമറി ക്ലാസുകളില്‍ ഭാഷാപഠനത്തിനൊപ്പമാണ് ഫ്രഞ്ച് വിദ്യാര്‍ഥികള്‍ അറബി പഠിക്കുന്നത്. എന്നാല്‍ പൊലീസ് നിരീക്ഷണത്തില്‍ മാത്രം. പ്രദേശവാസികളുടെ എതിര്‍പ്പ് ഭയന്നാണ് സ്‌കൂളിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്നാണ് പ്രാദേശിക ഭരണകൂടത്തിന്‌റെ വാദം

പൊലീസ് സംരക്ഷണയില്‍ പഠനം

പൊലീസ് സംരക്ഷണയില്‍ പഠനം

റെയ് നിയര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അറബി പഠിക്കാനുള്ള സൗകര്യം ഉള്ളത്. താല്‍ക്കാലിക അറബി അധ്യാപകരെയും ഇതിനായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ ഉള്‍പ്പെടുന്ന തെക്കന്‍ ഫ്രാന്‍സില്‍ അറബി പഠനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്ലാസ് നിരോധിയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി വരെ എത്തി. എന്നാല്‍ അറബിക് കുടിയേറ്റക്കാരും ധാരാളമുള്ള രാജ്യത്ത് അത്തരം ഒരു നിരോധനം സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

 വളര്‍ന്നുവരുന്ന മുസ്ലിം വിരുദ്ധത

വളര്‍ന്നുവരുന്ന മുസ്ലിം വിരുദ്ധത

ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന മുസ്ലിംവിരുദ്ധ നിലപാടുകളില്‍ അവസാനത്തേതാണ് പൊലീസ് സംരക്ഷണയില്‍ അറബിക് പഠിപ്പിക്കേണ്ടി വന്നു എന്നത്. സ്‌കൂളുകളില്‍ തലമറച്ചും, ഹിജാബ് ധരിച്ചും എത്തുന്നതിന് നിരോധനം ഉണ്ട്.

പന്നി ഇറച്ചിയ്ക്കും നിരോധനം ഇല്ല

പന്നി ഇറച്ചിയ്ക്കും നിരോധനം ഇല്ല

മുസ്ലിം വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളിലെ ക്യാന്‌റീനുകളില്‍ പന്നി ഇറച്ചി വിളമ്പുന്നതിന് നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും എടുത്തുമാറ്റു. മറ്റ് മതസ്ഥരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്.

തീവ്രവാദ ആക്രമണങ്ങളും ഇസ്ലാമോഫോബിയയും

തീവ്രവാദ ആക്രമണങ്ങളും ഇസ്ലാമോഫോബിയയും

രാജ്യത്ത് നടന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദികള്‍ ആണെന്നതാണ് ഫ്രാന്‍സില്‍ മുസ്ലീംവിരുദ്ധ വികാരം ശക്തപ്പെടാന്‍ കാരണം. എന്നാല്‍ മുസ്ലീം കുടിയേറ്റക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ മതമൈത്രിപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

English summary
French police called to school that gave Arabic classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X