പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
പാരീസ്: പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സഖ്യം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ലോവര്‍ ഹൗസ് നാഷണല്‍ അസംബ്ലിയിലേക്കുള്ള ആദ്യ റൗണ്ട് തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ 7 നും നടക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.
'തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍... ഭൂഖണ്ഡത്തില്‍ എല്ലായിടത്തും മുന്നേറുകയാണ്. എനിക്ക് സ്വയം രാജിവെക്കാന്‍ കഴിയാത്ത സാഹചര്യമാണിത്. അതിനാല്‍ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്ക് തരുന്നു. ഞാന്‍ ഇന്ന് രാത്രി ദേശീയ അസംബ്ലി പിരിച്ചുവിടും. ഈ തീരുമാനം ഗൗരവമേറിയതും ഭാരമേറിയതുമാണ്. പക്ഷേ ഇത് ആത്മവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്,' മാക്രോണ്‍ പറഞ്ഞു.

ഭാവി തലമുറകള്‍ക്ക് വേണ്ടി ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നടത്താനുള്ള ഫ്രഞ്ച് ജനതയുടെ കഴിവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയോടെ തന്നെ മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. യൂറോപ്യന്‍ യൂണിയന് തിരഞ്ഞെടുപ്പിന്റെ ഫലം, 'യൂറോപ്പിനെ പ്രതിരോധിക്കുന്ന പാര്‍ട്ടികള്‍ക്ക് നല്ല ഫലമല്ല' എന്ന് ഇമ്മാനുവല്‍ മാക്രോണ്‍ സമ്മതിച്ചു.
ഫ്രാന്‍സിലെ യൂറോപ്യന്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ നാഷണല്‍ റാലി (ആര്‍എന്‍) ഉള്‍പ്പെടെ രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഏകദേശം 40 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞു. മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷപ പാര്‍ട്ടിയായ നാഷണല്‍ റാലി 28 കാരനായ ജോര്‍ദാന്‍ ബാര്‍ഡെല്ലയുടെ നേതൃത്വത്തില്‍ ഏകദേശം 32 ശതമാനം വോട്ടുകളാണ് നേടിയത്. ആദ്യ എക്സിറ്റ് പോള്‍ പ്രകാരം മാക്രോണിന്റെ പാര്‍ട്ടി നേടിയത് 15 ശതമാനം മാത്രമാണ്.
സോഷ്യലിസ്റ്റുകള്‍ 14 ശതമാനം വോട്ടും നേടി. 2019 ലെ കഴിഞ്ഞ യൂറോപ്യന്‍ യൂണിയന് തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനാണ് നാഷണല്‍ റാലി നടത്തിയത്. കാലാവധി അവസാനിക്കാന്‍ മൂന്ന് വര്‍ഷം മാത്രം ശേഷിക്കെ മാക്രോണിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ആര്‍എന്നിന്റെ വിജയം. കൂടാതെ എലിസി പാലസ് വിജയിക്കാനുള്ള തന്റെ എക്കാലത്തെയും മികച്ച അവസരമുണ്ടെന്ന് ആര്‍എന്‍ തലവന്‍ മറൈന്‍ ലെ പെന്‍ കരുതുന്നു.
അതേസമയം വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ജനത തങ്ങള്‍ക്കൊപ്പം നിന്നാല്‍ അധികാരം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് ലെ പെന്‍ പറഞ്ഞു. മാക്രോണിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇമിഗ്രേഷന്‍, കുറ്റകൃത്യങ്ങള്‍, രണ്ടുവര്‍ഷത്തെ പണപ്പെരുപ്പ പ്രതിസന്ധി എന്നിവയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അതൃപ്തി ആയുധമാക്കിയാണ് യൂറോപ്യന്‍ യൂണിയന് തിരഞ്ഞെടുപ്പിനെ ലെ പെനും ബാര്‍ഡെല്ലയും നേരിട്ടത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications