Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹസ്യബന്ധം; ഹൊളണ്ടെയും വലേറിയും വേര്‍പിരിഞ്ഞു?

പാരിസ്: തന്റെ പങ്കാളി വലേറി ട്രയര്‍ വെയ്‌ലറുമൊത്തുള്ള ബന്ധം അവസാനിപ്പിയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളണ്ടെ. ജനവരി 25 ശനിയാഴ്ച ഒരു വാര്‍ത്ത ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു നടിയുായി ഹോളണ്ടെയ്ക്കുള്ള രഹസ്യബന്ധം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് വലേറി-ഹൊളണ്ടെ ബന്ധത്തിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. തുടര്‍ന്നാണ് വലേറിയുമായുള്ള ബന്ധം അവസാനിപ്പിയ്ക്കുന്നതായി ഹൊളണ്ടെ പറഞ്ഞത്.

സെലിബ്രിറ്റി മാഗസിനാണ് ഹൊളണ്ടെയും ജൂലി ഗായത്ത് എന്ന നടിയുമായുള്ള രഹസ്യം ബന്ധം പുറത്ത്വിട്ടത്. മാധ്യമപ്രവര്‍ത്തകയും സുഹൃത്തുമായ വലേറിയ്‌ക്കൊപ്പമായിരുന്നു പ്രസിഡന്റിന്റെ താമസം. വിവാഹിതരല്ലെങ്കിലും 2012 മുതല്‍ ഹൊളണ്ടെയുടെ ജീവിതത്തില്‍ വലേറി ഉണ്ടായിരുന്നു.

Hollande-Valerie

ജൂലിയ-ഹൊളണ്ടെ ബന്ധം അറിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വലേറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവാദങ്ങള്‍ക്ക് താത്ക്കാലിക വിരാമമിട്ട് ഇന്ത്യ സന്ദര്‍ശിയ്ക്കുന്നതിനുള്ള പ്രഖ്യാപനം ഇവര്‍ നടത്തിയിരുന്നു. വലേറിയുമായുള്ള ബന്ധം താന്‍ അവസാനിപ്പിയ്ക്കുകയാണെന്ന് ഹോളണ്ടെ പറഞ്ഞതോടെ ഫ്രാഞ്ച് രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങള്‍ ഉടലെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+