അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം: റഷ്യയുമായി വീണ്ടും ചർച്ച ആരംഭിച്ച് ഫ്രാൻസ്
പാരീസ്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ പുടിനുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പാലസ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും റഷ്യൻ പ്രസിഡന്‍റ് പുടിനുമായി വീണ്ടും ചർച്ച നടത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് പാലസ് സ്ഥിരീകരിച്ചു. മൂന്ന് നേതാക്കളും വ്യാഴാഴ്‌ച ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ഇരുനേതാക്കളും പുടിനോട് ആവശ്യപ്പെട്ടത്.
യുക്രൈനിലെ റഷ്യൻ അധിനിവേശം പതിനേഴാം ദിവസത്തിൽ, റഷ്യ വീണ്ടും ആക്രമണം കടുപ്പിക്കുകയാണ്. കീവ് മേഖലയിലെ വാസില്‍കിവിലെ എയര്‍ഫീല്‍ഡ് റോക്കറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തു. കൂടാതെ മരിയോപോളില്‍ മുസ്ലിം പള്ളിയില്‍ ഷെല്ലാക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്‌തു. യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ യുക്രൈന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതിനിടെ യുദ്ധം 'തന്ത്രപ്രധാനമായ വഴിത്തിരിവില്‍' എത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രൈനിലെ ബയോളജിക്കല്‍ ലബോറട്ടറികള്‍ സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് റഷ്യൻ യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മെലിറ്റോപോൾ നഗരത്തിലെ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആരോപിച്ചു. ഐസ്ഐസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണ് റഷ്യയുടെ നീക്കങ്ങളെന്നും സെലെന്‍സ്കി പറഞ്ഞു. റഷ്യൻ സേനയുടെ ആക്രമണത്തെ തുടർന്ന് ഒരു മാനസികാരോഗ്യ കേന്ദ്ര തകര്‍ന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മരിയുപോളില്‍ 1,582 സിവിലിയൻസ് കൊല്ലപ്പെട്ടെന്ന് സിറ്റി കൗൺസിൽ അറിയിച്ചു.
റഷ്യൻ പ്രസിഡന്‍റ് വാളാഡിമിർ പുടിന്റെ ആക്രമണം തടയുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ സാമ്പത്തിക നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന റഷ്യയുടെ പദവി ജി 7 രാജ്യങ്ങള്‍ റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യന്‍ ഡയമന്‍ഡ്, മദ്യം, സീ ഫൂഡ് തുടങ്ങിയവക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളിലേക്ക് കടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. യുക്രൈന് ആയുധങ്ങള്‍ക്കായി കൂടുതല്‍ ധനസഹായവും പാശ്ചാത്യ രാജ്യങ്ങൾ നല്‍കിയേക്കും. അതേ സമയം യുക്രൈനിൽ റഷ്യക്കെതിരെ ഞങ്ങൾ യുദ്ധം ചെയ്യില്ലെന്നും നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ചെയ്യേണ്ട സാഹചര്യം മൂന്നാം ലോകമഹായുദ്ധത്തിലാകും കലാശിക്കുകയെന്നും ഇത് നമ്മൾ തടയേണ്ട ഒന്നാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications