Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കും; അശ്ലീല ഫോട്ടോ എടുത്ത് ഡയറിയിൽ സൂക്ഷിക്കും, മുൻ സർജൻ അറസ്റ്റിൽ!!

പാരീസ്: പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ലൈഗീക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് അറസ്റ്റിലായ വിമുക്ത സർജനെ ചോദ്യം ചെയ്തപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ. ഫ്രാൻസിലെ ചരിത്രത്തിലെ തന്നെ ബാലപീഡന കേസിൽ ഏറ്റവും വലിയ സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്. മുൻ സർജ്ജനായ 68കാരൻ ജോയൽ ലേ സ്കോർനകിനെതിരേയാണ് അന്വേഷണം നടക്കുന്നത്.

പ്രായപൂർത്തിയാകാത്ത ഇരുന്നൂറോളം കുട്ടികളെയാണ് മുൻ സർജൻ ബലാത്സംഗം ചെയ്തതെന്നാണ് അന്വേഷണത്തിൽ പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്. അയൽക്കാരന്റെ മകളെ ബലാത്സംഗം ചെയ്യുകയും, അശ്ലീലത കാട്ടുകയും ചെയ്ത സംഭവത്തിൽ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോഴായിരുന്നു മൂനന് പതിറ്റാണ്ട് കാലത്തോളം മധ്യ ഫ്രാൻസിലെ വിവിധ ഇടങ്ങളിൽ സർജനായി സേവനം ചെയ്ത കാലത്തെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ വെളിച്ചത്ത് വന്നത്.

ബന്ധുവിനെയും വെറുതെ വിട്ടില്ല

ബന്ധുവിനെയും വെറുതെ വിട്ടില്ല


2017 ആദ്യം യോൻസാക്ക് നഗരത്തിലെ അയൽക്കാർ തങ്ങളുടെ ആറ് വയസ്സുകാരിയെ ജോയൽ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന ആരോപിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ ജോയിലിനെതിരെയുള്ള വെളിപ്പെടുത്തൽ ഓരോന്നായി പുറത്ത് വന്നു. ബന്ധുവായ പെൺകുട്ടിയും പ്രായപൂർത്തിയാകാത്ത ജോയലിന്റെ രോഗിയുമായിരുന്നു രണ്ടാമതും മൂന്നാമതും പരാതിയുമായി രംഗത്ത് വന്നിരുന്നത്.

രഹസ്യ ഡയറി

രഹസ്യ ഡയറി


ഈ രണ്ട് പരാതികളിൻമേൽ അന്വേഷണം നടക്കുമ്പോഴായിരുന്നു ലേ സ്കോർനകിന്റെ ഒരു രഹസ്യ ഡയറി പോലീസിന് ലഭിക്കുന്നത്. ഡയറി കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടി. അനേകം കുട്ടികളുടെ ലൈംഗീക ചിത്രങ്ങളായിരുന്നു ഡയറിയിലുണ്ടായിരുന്നത്. ഓരോരുത്തരുടെയും പേരു വിവരങ്ങളും കൃത്യമായി ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. തുടർനന് പോലീസ് ഉവരെ ഓരോരുത്തരെയും കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

ആരും പോലീസിനെ സമീപിച്ചില്ല

ആരും പോലീസിനെ സമീപിച്ചില്ല

250 ഇരകളിൽ ആരും തന്നെ പോലീസിനെ സമീപിച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 209 പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരെല്ലാം പഴയ അനുഭവം ഓർത്തെടുക്കുകയും ചെയ്തിരുന്നു. സംഭവം ഭാവനാ സൃഷ്ടിയെന്നാണ് ജോയലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ 184 പേർ ഇയാൾക്കെതിരെ രംഗത്ത് എത്തുകായിരുന്നു. ഇതിൽ 181 പേരും പീഡനം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തവരായിരുന്നു.

ഭയം കാരണം പരാതി നൽകിയില്ല

ഭയം കാരണം പരാതി നൽകിയില്ല


ഭയം കാരണമാണ് ഇതുവരെ ആരോടും പറയാതിരുന്നതെന്നാണ് ഇരകൾ വ്യക്തമാക്കുന്നത്. പ്രതിയുടെ വീട്ടിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡയറിക്കും കുട്ടികളുടെ ലൈംഗീക ചിത്രങ്ങൾക്കും പുറമെ സെക്സ് ടോയികളും കണ്ടെത്തിയിട്ടുണ്ട്. ലോകത്താകമാനം കുട്ടികൾക്കെതിരെയാ ലൈംഗീകാതിക്രമത്തിനെതിരെ പോലീസ് ജാഗരൂകരാണ്. ഇതിനിടയിലാണ് ഏവരെയും ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്ത് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+