കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസിലെ ടിവി ചാനല്‍ ഐസിസ് ഹാക്ക് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സിലെ പ്രമുഖ ടെലിവിഷന്‍ ചാനല്‍ ഐസിസ് ഭീകര്‍ ഹാക്ക് ചെയ്തു. ഇവരുടെ വെബസൈറ്റും ഫേസ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്തിട്ടുണ്ട്.

ടിവി5മോണ്ടെ എന്ന ചാനലാണ് ഭീകരര്‍ ഹാക്ക് ചെയ്തത്.ഇതോടെ ഇവര്‍ക്ക് സംപ്രേഷണം തന്നെ സാധ്യമല്ലാതെ വന്നിരിക്കുകയാണ്. തങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇപ്പോള്‍ നടക്കുന്ന അപ്‌ഡേഷനുകള്‍ തങ്ങള്‍ നടത്തുന്നതല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ടിവന്ന ഗതികേടിലായിരുന്നു ചാനല്‍ അധികൃതര്‍.

TV5Monde

ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ ഫ്രഞ്ച് സൈനികര്‍ക്കുള്ള ഭീഷണിയും തീവ്രവാദികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐസിസിനെതിരെ പോരാീട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ചാനലിന്റെ പ്രവര്‍ത്തനം തിരിച്ചുകൊണ്ടുവരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ശരിയായിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ടും അധികൃതര്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസ് ആക്രമണത്തിന്റെ ഭീതി ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ഒരു ടെലിവിഷന്‍ ചാനല്‍ മൊത്തമായി ഐസിസ് ഭീകരര്‍ ഹാക്ക ചെയ്തത്. 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടിവി5മോണ്ടെ.

English summary
French TV channel gets hacked by ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X