കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ളി ഹെബ്ദോ; ഓള്‍ ഓഫ് ദിസ്, ജസ്റ്റ് ഫോര്‍ ദാറ്റ്

Google Oneindia Malayalam News

പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരിക ഷാര്‍ളി ഹെബ്ദോ വീണ്ടും. ഏറ്റവും പുതിയ ലക്കത്തില്‍ പ്രവാചകന്റെ കാര്‍ട്ടൂര്‍ വരയ്ക്കാന്‍ കാരണമുണ്ടെന്ന് വാരികയുടെ എഡിറ്റോറിയലില്‍ പറയുന്നു. 2015ല്‍ കാര്‍ട്ടൂര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വാരികയുടെ പാരിസിലെ ഓഫീസില്‍ ആക്രമണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ ബുധനാഴ്ച തുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്ന് മുഖപ്രസംഗത്തില്‍ വിശദീകരിക്കുന്നു.

30

ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ ലോറന്റ് റിസ് സുവാരിസ് മുഖപ്രസംഗത്തില്‍ എഴുതി. കാര്‍ട്ടൂര്‍ വിവാദത്തെ തുടര്‍ന്ന് 2015 ജനുവരി ഏഴിനാണ് വാരികയുടെ ഓഫീസില്‍ ആക്രമണമുണ്ടായത്. സെയ്ദ്, ശരീഫ് എന്നീ സഹോദരങ്ങളായിരുന്നു ആക്രമണം നടത്തിയത്. ഇവരെ സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തി. 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പലരും ഫ്രാന്‍സിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളായിരുന്നു. അക്രമികളെ സഹായിച്ചുവെന്ന ആരോപണം നേരിടുന്നവരുടെ വിചാരണയാണ് ബുധനാഴ്ച കോടതിയില്‍ ആരംഭിക്കുന്നത്. വാരികയുടെ ഓഫീസ് ആക്രമിച്ച ശേഷം ജൂത സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങിഅജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

Recommended Video

cmsvideo
Vaccine is haram for Muslims says Imam

പുതിയ ലക്കത്തിലെ കവറില്‍ 12 കാര്‍ട്ടൂണുകളാണുള്ളത്. 2005ല്‍ ഡാനിഷ് പത്രമായ ജില്ലന്റ് പോസ്റ്റണ്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളാണിവ. പിന്നീട് 2006ല്‍ ഷാര്‍ളി ഹെബ്ദോയും പ്രസിദ്ധീകരിച്ചു. വാരികയുടെ ചില കാര്‍ണൂടുകള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു.

സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍

ഇത്തവണ പുറംചട്ടയിലെ മധ്യഭാഗത്ത് പ്രവാചക കാര്‍ട്ടൂണ്‍ ആണുള്ളത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജീന്‍ കാബുത്ത് വരച്ചതാണിത്. ഓള്‍ ഓഫ് ദിസ്, ജസ്റ്റ് ഫോര്‍ ദാറ്റ് എന്ന തലക്കെട്ടിലാണ് വാരിക ഇറങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ട്ടൂണ്‍ വരയ്ക്കാമായിരുന്നു. യാതൊരു നിയമ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ അനിയോജ്യമായ അവസരം കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ആക്രമണ കേസിലെ വിചാരണ ആരംഭിക്കുകയാണ്. ഇതാണ് പറ്റിയ സമയം എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ പുനഃപ്രസിദ്ധീകരിക്കുന്നതെന്ന് എഡിറ്റോറിയലില്‍ വിശദീകരിക്കുന്നു.

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കിയോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

English summary
French weekly Charlie Hebdo republished controversial cartoons of the Prophet Mohammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X