കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിക്കിനിയിട്ട 21കാരിയെ മുസ്ലിം യുവതികള്‍ മര്‍ദ്ദിച്ചു, പ്രതിഷേധമായി പബ്ലിക് ബിക്കിനി ക്യാംപെയ്ന്‍

  • By Muralidharan
Google Oneindia Malayalam News

പാരിസ്: പാര്‍ക്കില്‍ ബിക്കിനി ധരിച്ചുവന്ന 21കാരിക്കെതിരെ ആക്രമണം. ഒരു സംഘം മുസ്ലിം യുവതികളാണ് പാര്‍ക്കില്‍ ടൂ പീസ് ധരിച്ചെത്തിയ ആഞ്ജലിക് സ്ലോസ് എന്ന പെണ്‍കുട്ടിയെ ആക്രമിച്ചത്. മതവിശ്വാസമാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

എന്തായാലും ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി വെറുതെ ഇരുന്നില്ല. ബിക്കിനിയില്‍ തന്നെ ഒരു ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചത്. 21 കാരിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നൂറ് കണക്കിന് യുവതികള്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ ട്വിറ്ററിലിട്ടു. കാണൂ രസകരമായ ഈ സോഷ്യല്‍ മീഡിയ പ്രതിഷേധം. (ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്നും)

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം പാര്‍ക്കില്‍ സണ്‍ബാതിങ് ആസ്വദിക്കുകയായിരുന്നു ആഞ്ജലിക് സ്ലോസ്.

 ആക്രമിച്ചവരും ചെറുപ്പക്കാരികള്‍

ആക്രമിച്ചവരും ചെറുപ്പക്കാരികള്‍

16 നും 24 നും ഇടയില്‍ പ്രായമുള്ള അഞ്ച് യുവതികള്‍ ചേര്‍ന്നാണ് ആഞ്ജലിക് സ്ലോസിനെ മര്‍ദ്ദിച്ചത്. സ്ലോസ് ഇവരെ തിരിച്ചടിക്കുകയും ചെയ്തു.

പരസ്യമായി റാലിയും നടത്തി

പരസ്യമായി റാലിയും നടത്തി

ആഞ്ജലിക് സ്ലോസിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കുറേപേര്‍ ചേര്‍ന്ന് ബിക്കിനി ധരിച്ച് തന്നെ ഒരു പ്രകടനവും നടത്തി.

 ബിക്കിനിയിട്ടതിന് അടിക്കാമോ

ബിക്കിനിയിട്ടതിന് അടിക്കാമോ

പരസ്യമായി ബിക്കിനി ഇട്ട് നടക്കുന്നത് ശരിയല്ല എന്നൊക്കെ പറയാം. എന്നാല്‍ അതിന്റെ പേരില്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കാമോ - ഇതാണ് ചോദ്യം

 പബ്ലിക് ബിക്കിനി ക്യാംപെയ്ന്‍

പബ്ലിക് ബിക്കിനി ക്യാംപെയ്ന്‍

പരസ്യമായി ബിക്കിനി ധരിച്ചെത്തിയതിനാണ് 21 കാരിയെ മുസ്ലിം യുവതികള്‍ ആക്രമിച്ചത്. എന്നാല്‍ പിന്നെ പരസ്യമായി ബിക്കിനി ക്യാംപെയ്ന്‍ നടത്തി പ്രതിഷേധിച്ചുകയാം എന്നായി ആക്രമണത്തെ അപലപിച്ചവരുടെ ചിന്ത. ട്വിറ്ററിലും നടന്നു ഈ പ്രതിഷേധം.

 മുസ്ലിങ്ങളാണ് കൂടുതല്‍

മുസ്ലിങ്ങളാണ് കൂടുതല്‍

ഫ്രാന്‍സിലും ജര്‍മനിയിലുമാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ളത്. ഫ്രാന്‍സില്‍ എഴുപത് ലക്ഷവും ജര്‍മനിയില്‍ 43 ലക്ഷവുമാണ് മുസ്ലിം ജനസംഖ്യ

മുസ്ലിങ്ങളോട് താല്‍പര്യമില്ല

മുസ്ലിങ്ങളോട് താല്‍പര്യമില്ല

68 ശതമാനം ഫ്രഞ്ചുകാരും 75 ശതമാനം ജര്‍മന്‍കാരും കരുതുന്നത് മുസ്ലിങ്ങള്‍ തങ്ങളുമായി വേണ്ടുംവിധം ഒത്തുപോകുന്നില്ല എന്നാണ്.

 മുസ്ലിങ്ങള്‍ ഭീഷണിയാണോ

മുസ്ലിങ്ങള്‍ ഭീഷണിയാണോ

42 ശതമാനം ഫ്രഞ്ചുകാരും 40 ശതമാനം ജര്‍മന്‍കാരും കരുതുന്നത് മുസ്ലിങ്ങള്‍ ഒരു ഭീഷണിയാണ് എന്നാണ്

സഹിഷ്ണുത കുറവാണ്

സഹിഷ്ണുത കുറവാണ്

മുസ്ലിങ്ങളുടെ വിശ്വാസത്തോട് സഹിഷ്ണുത കുറഞ്ഞ രാജ്യമാണ് ഫ്രാന്‍സ്. അടുത്തിടെ ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിച്ചിരുന്നു

English summary
21 year old woman attacked by Muslim girl gang for wearing bikini in France.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X