ധൈര്യമായി 'ഓഫ് ലൈൻ' ആയിക്കോളൂ.., പുതിയ തൊഴിൽ നിയമം വന്നു
ഒഴിവു ദിവസങ്ങളിൽ ഔദ്യോഗിക മെയിലിന് മറുപടി നൽകേണ്ടെന്ന് അനുശാസിക്കുന്ന തൊഴിൽ നിയമം ഫ്രാൻസിൽ നിലവിൽ വന്നു
മോസ്കോ: ഒഴിവ് ദിവസം ആണെങ്കിലും ഓഫീസില്‍ നിന്നും നിരന്തരം വരുന്ന ഇ-മെയിലുകള്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിക്കേണ്ട സമയത്ത് പോലും ഒഫീഷ്യല്‍ മെയിലുകള്‍ക്ക് മറുപടി നല്‍കേണ്ടി വരുക. ഔദ്യോഗിക ജീവിതത്തിന് ഇടയില്‍ പലര്‍ക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ആയിരിക്കും ഇവയെല്ലാം. എന്നാല്‍ ഇനി മുതല്‍ ഫ്രഞ്ച് ജനതയ്ക്ക് ആശ്വസിക്കാം.

ഫ്രാന്‍സില്‍ ജനുവരി ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ തൊഴില്‍ നിയമം അനുസരിച്ച് അവധി ദിവസങ്ങളില്‍ ഔദ്യോഗിക മെയിലിന് മറുപടി നല്‍കേണ്ട ആവശ്യം ഇല്ല. 50കൂടുതല്‍ ജീവനക്കാരുള്ള എല്ലാ കമ്പനികള്‍ക്കും നിയമം ബാധകമാണ്.

ആഴ്ചയില്‍ 35 മണിക്കൂര്‍ ആണ് ഫ്രാന്‍സിലെ ജോലി സമയം. ജോലി സമയം കഴിഞ്ഞ് പോയവര്‍ ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കണമെന്ന് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധം പിടിയ്ക്കാനാവില്ല.

ഒഴിവ് സമയത്ത് പോലും കമ്പനി കാര്യങ്ങളില്‍ ശ്രദ്ധിച്ചിട്ടും അതിന് ആനുപാതികമായ ശമ്പളം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നായിരുന്ന തൊഴിലാളികളുടെ പരാതി. ഓഫീസും കുടുംബ ജീവിതവും കൂട്ടിക്കുഴക്കുന്നത് കൊണ്ട് കുടുംബ ജീവിതത്തില്‍ ധാരാളം പാകപ്പിഴകള്‍ ഉണ്ടാകുന്നതായും പഠനങ്ങള്‍ വ്യക്ത്മാക്കുന്നു.

വീട്ടിലിരുന്നും ജോലി ചെയ്യേണ്ടി വരുന്നത് തൊഴിലാളികളില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതായാണ് തൊഴില്‍ വകുപ്പിന്റെ കണക്ക്. പലര്‍ക്കും അമിത രക്തസമ്മര്‍ദ്ദവും, ഉറക്ക കുറവും സാധാരണമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതാണ് നിയമ നിര്‍മ്മാണത്തിന് ഫ്രഞ്ച് സര്‍ക്കാരിനെ പ്രേരിപ്പിച്ച്ത്.

സുഹൃത്തുക്കളോടൊപ്പം അവധിക്കാലും ചെലവഴിക്കുമ്പോള്‍ കമ്പനി മെയില്‍ വരുന്നതിനെ കുറിച്ച് ഓര്‍ത്ത് ആകുലതപ്പെടേണ്ട. നിങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും അത് വരെ ഉള്ള മെയിലുകള്‍ ഓട്ടോമാറ്റിക് ആയി ഡിലിറ്റ് ആകാനുള്ള ഓപ്ഷനും ഉണ്ട്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications