കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൈര്യമായി 'ഓഫ് ലൈൻ' ആയിക്കോളൂ.., പുതിയ തൊഴിൽ നിയമം വന്നു

ഒഴിവു ദിവസങ്ങളിൽ ഔദ്യോഗിക മെയിലിന് മറുപടി നൽകേണ്ടെന്ന് അനുശാസിക്കുന്ന തൊഴിൽ നിയമം ഫ്രാൻസിൽ നിലവിൽ വന്നു

Google Oneindia Malayalam News

മോസ്കോ: ഒഴിവ് ദിവസം ആണെങ്കിലും ഓഫീസില്‍ നിന്നും നിരന്തരം വരുന്ന ഇ-മെയിലുകള്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിക്കേണ്ട സമയത്ത് പോലും ഒഫീഷ്യല്‍ മെയിലുകള്‍ക്ക് മറുപടി നല്‍കേണ്ടി വരുക. ഔദ്യോഗിക ജീവിതത്തിന് ഇടയില്‍ പലര്‍ക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ആയിരിക്കും ഇവയെല്ലാം. എന്നാല്‍ ഇനി മുതല്‍ ഫ്രഞ്ച് ജനതയ്ക്ക് ആശ്വസിക്കാം.

പുതിയ തൊഴില്‍ നിയമം

ഫ്രാന്‍സില്‍ ജനുവരി ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ തൊഴില്‍ നിയമം അനുസരിച്ച് അവധി ദിവസങ്ങളില്‍ ഔദ്യോഗിക മെയിലിന് മറുപടി നല്‍കേണ്ട ആവശ്യം ഇല്ല. 50കൂടുതല്‍ ജീവനക്കാരുള്ള എല്ലാ കമ്പനികള്‍ക്കും നിയമം ബാധകമാണ്.

കുടുംബത്തോടൊപ്പം ചെലവഴിക്കാം.

ആഴ്ചയില്‍ 35 മണിക്കൂര്‍ ആണ് ഫ്രാന്‍സിലെ ജോലി സമയം. ജോലി സമയം കഴിഞ്ഞ് പോയവര്‍ ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കണമെന്ന് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധം പിടിയ്ക്കാനാവില്ല.

ജോലി കൂടുതല്‍, ശമ്പളം കുറവ്

ഒഴിവ് സമയത്ത് പോലും കമ്പനി കാര്യങ്ങളില്‍ ശ്രദ്ധിച്ചിട്ടും അതിന് ആനുപാതികമായ ശമ്പളം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നായിരുന്ന തൊഴിലാളികളുടെ പരാതി. ഓഫീസും കുടുംബ ജീവിതവും കൂട്ടിക്കുഴക്കുന്നത് കൊണ്ട് കുടുംബ ജീവിതത്തില്‍ ധാരാളം പാകപ്പിഴകള്‍ ഉണ്ടാകുന്നതായും പഠനങ്ങള്‍ വ്യക്ത്മാക്കുന്നു.

മാനസിക സംഘര്‍ഷം, ഉറക്കകുറവ്...

വീട്ടിലിരുന്നും ജോലി ചെയ്യേണ്ടി വരുന്നത് തൊഴിലാളികളില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതായാണ് തൊഴില്‍ വകുപ്പിന്‌റെ കണക്ക്. പലര്‍ക്കും അമിത രക്തസമ്മര്‍ദ്ദവും, ഉറക്ക കുറവും സാധാരണമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതാണ് നിയമ നിര്‍മ്മാണത്തിന് ഫ്രഞ്ച് സര്‍ക്കാരിനെ പ്രേരിപ്പിച്ച്ത്.

ധൈര്യമായി 'ഓഫ്‌ലൈന്‍' ആയിക്കോളൂ..

സുഹൃത്തുക്കളോടൊപ്പം അവധിക്കാലും ചെലവഴിക്കുമ്പോള്‍ കമ്പനി മെയില്‍ വരുന്നതിനെ കുറിച്ച് ഓര്‍ത്ത് ആകുലതപ്പെടേണ്ട. നിങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും അത് വരെ ഉള്ള മെയിലുകള്‍ ഓട്ടോമാറ്റിക് ആയി ഡിലിറ്റ് ആകാനുള്ള ഓപ്ഷനും ഉണ്ട്.

English summary
Companies with more than 50 workers will be obliged to draw up a charter of good conduct, setting out the hours when staff are not supposed to send or answer emails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X