കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന ഡിസംബര്‍ നാലിന് ആരംഭിക്കും, കര്‍ശന നിയന്ത്രണങ്ങളും!!

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന ഡിസംബര്‍ നാല് മുതല്‍ ആരംഭിക്കും. ഇതിന് അധികൃതര്‍ അനുമതി നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പള്ളികള്‍ അടച്ചിരുന്നു. പിന്നീട് സാധാരണ പ്രാര്‍ത്ഥനകള്‍ക്ക് ഒരു നേരം നിശ്ചിത ആളുകള്‍ക്ക് പ്രവേശനം നല്‍കി ജൂലായ് ഒന്നിന് വീണ്ടും ആരംഭിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച്ച നമസ്‌കാരത്തില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് എന്‍സിഇഎംഎ പറഞ്ഞു.

1

ഖുതുബയ്ക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമേ പള്ളി തുറക്കുകയുള്ളൂ. പ്രാര്‍ത്ഥനയ്ക്ക് ശേഷം 30 മിനുട്ട് കഴിഞ്ഞാല്‍ പള്ളി അടയ്ക്കുകയും ചെയ്യും. പത്ത് മിനുട്ട് മാത്രമാണ് പ്രാര്‍ത്ഥന നീണ്ടു നില്‍ക്കുക. അതേസമയം പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും മുസല്ല കൊണ്ടുവരികയും വേണം. പ്രാര്‍ത്ഥയ്ക്ക് ഉപയോഗിക്കുന്ന വിരിപ്പാണ് മുസല്ല. പ്രായമുള്ളവരും അസുഖമുള്ളവരും പ്രാര്‍ത്ഥനയ്ക്കായി വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അംഗശുദ്ധി എടുക്കാനും വാഷ് മുറികളും തുറക്കില്ല. വുളു എല്ലാവരും തങ്ങളുടെ വീടുകളില്‍ നിന്ന് നിര്‍വഹിച്ച് വേണം എത്താനെന്ന് നിര്‍ദേശിച്ചു. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് 15 മിനുട്ട് മുമ്പാണ് പള്ളികള്‍ തുറക്കുന്നത്. എന്നാല്‍ മഗ്‌രിബ് പ്രാര്‍ത്ഥനയ്ക്ക് അഞ്ച് മിനുട്ട് മുമ്പും നമസ്‌കാരത്തിന് പത്ത് മിനുട്ടിന് ശേഷവും പള്ളികള്‍ അടയ്ക്കുകയും ചെയ്യും. അതേസമയം നിരവധി നിര്‍ദേശങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. പള്ളിക്ക് പുറത്ത് കൂട്ടം കൂട്ടരുതെന്ന് സുപ്രധാന നിര്‍ദേശമാണ്.

പരസ്പരം ഹസ്തദാനമോ കെട്ടിപ്പിടുത്തമോ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് ശുദ്ധി വരുത്തണമെന്നത് നിര്‍ബന്ധമായി ചെയ്യേണ്ടതാണ്. കുട്ടികളും രോഗമുള്ളവരും പള്ളിയിലേക്ക് വരേണ്ടതില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഖുറാന്റെ കോപ്പി വീടുകളില്‍ നിന്ന് കൊണ്ടുവരണം. അതല്ലെങ്കില്‍ ഫോണിലോ മറ്റ് സൗകര്യങ്ങളോ ഉപയോഗിച്ച് വായിക്കണമെന്നും നിര്‍ദേശിക്കുന്നു.

English summary
friday prayer will resume in uae from december 4 says authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X