കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കു മുന്നില്‍ തല കുനിക്കില്ല: പര്‍വേസ് മുഷറഫ്

  • By Sruthi K M
Google Oneindia Malayalam News

കറാച്ചി: ഇന്ത്യയ്ക്കു മുന്നില്‍ തല കുനിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ആത്മാഭിമാനം കളയാന്‍ ഞങ്ങള്‍ ഇല്ലെന്നാണ് മുഷ്‌റഫ് പറഞ്ഞത്. തുല്ല്യ പ്രാധാന്യവും നിബന്ധനകളോടെയും മുന്നോട്ടു പോകാന്‍ തയ്യാറാണ്. അല്ലാതെ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും പര്‍വേസ് മുഷറഫ് വ്യക്തമാക്കി.

ഇന്ത്യയുമായുള്ള ബന്ധം മനപൂര്‍വ്വം വേണ്ടാതെ വെയ്ക്കുന്നതല്ല. ഇന്ത്യയുമായി പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ഇന്ത്യയുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ തന്നെയാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യ പല പ്രവൃത്തികളിലൂടെയും അതു ഇല്ലാതാക്കുകയാണ് ചെയ്തത്.

pervez-musharraf

അതിര്‍ത്തി ലംഘനം, പാക്ക് സൈനികരെ കൊലപ്പെടുത്തല്‍,പടിഞ്ഞാറ് ബലൂചിസ്ഥാനിലെ തീവ്രവാദത്തെ പ്രാല്‍സാഹിപ്പിക്കുക തുടങ്ങിയ ഇന്ത്യയുടെ നടപടികളില്‍ ഞങ്ങല്‍ക്ക് എതിര്‍പ്പുണ്ട്. ഇന്ത്യ ഇനിയും ഇത് തുടര്‍ന്നാള്‍ ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കും എന്നും പര്‍വേസ് മുഷറഫ് പറഞ്ഞു. ഇന്ത്യ നടത്തുന്ന അതിര്‍ത്തി ലംഘനത്തെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തി ലംഘനവും നിഴല്‍ യുദ്ധവും ഇന്ത്യ ഇനിയും തുടര്‍ന്നാല്‍ പാക്കിസ്ഥാനും ശക്തമായി തിരിച്ചടിക്കും. സൗഹൃദം സ്ഥാപിക്കാന്‍ ഇന്ത്യ മുന്നോട്ടു വന്നാല്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നുള്ള വസ്തുത ഇന്ത്യ മനസ്സിലാക്കണമെന്നും മുഷറഫ് ആവശ്യപ്പെട്ടു.

English summary
Pervez musharraf says friendship with India only possible on equal terms and respect for each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X