കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഫേസ് ബുക്കില്‍ ലൈക്ക് ബട്ടണ്‍ മാത്രമല്ല സാഡ്‌നസ് മുതല്‍ വൗ വരെ

  • By Siniya
Google Oneindia Malayalam News

എല്ലാ നിമിഷങ്ങളും ഒരുപോലെയായിരിക്കില്ല. നേരിട്ടു കാണുകയാണെങ്കില്‍ മനസ്സില്‍ തോന്നുന്ന ഏതു വികാരത്തെയും പ്രകടിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഇന്ന് സോഷ്യല്‍ നെറ്റുവര്‍ക്കിലുടെയല്ലെ ? മിക്കവരും സദാസമയവും ഫേസ്ബുക്കില്‍ തന്നെയാണ്. എന്നാല്‍ മനസ്സില്‍ എന്തു വികാരം തോന്നിയാലും ഫേസ്ബുക്കില്‍ പ്രകടിപ്പിക്കാന്‍ ഒരു ബട്ടണ്‍ മാത്രമേ ഉള്ളു അത് ലൈക്ക് ബട്ടനാണ്. എന്നാല്‍ ലൈക്ക് ബട്ടണ് കൂട്ടായിട്ട് ഈയിടെ ഡിസ് ലൈക്ക് ബട്ടണും പ്രത്യക്ഷപ്പെട്ടു.പക്ഷേ ഇതുമാത്രമല്ലല്ലൊ വികാരങ്ങള്‍ ദേഷ്യം വന്നാലും സന്തോഷം, സങ്കടമൊക്കെ വന്നാല്‍ ചിഹ്ന ഭാഷ ഉപയോഗിക്കാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ഇനി ഒട്ടും വിഷമിക്കേണ്ട. ഫേസ് ബുക്ക് സ്ഥാപകനായ സുക്കര്‍ ബര്‍ഗ് ഫേസ് ബുക്ക് പുതിയ ബട്ടനുകള്‍ കൊണ്ടുവരികയാണ്. വ്യാഴാഴ്ചയാണ് ഈ കാര്യം അറിയിച്ചത്.

fb

ഇനിമുതല്‍ സാഡ്‌നസ് ബട്ടണ്‍ മുതല്‍ വൗ ബട്ടണ്‍ വരെ ഉണ്ട്. ഉപയോക്താക്കളുടെ പരാതി കാരണമാണ് ഇങ്ങനെ ആശയം കൊണ്ടുവന്നത്. ഫേസ് ബുക്ക് പ്രൊഡക്ട് ഓഫിസറായ ക്രിസ്സ് കോക്‌സാണ് ആറു പുതിയ ബട്ടണുകള്‍ കൊണ്ടുവന്നത്.

എല്ലാ സമയത്തും നല്ല നിമിഷങ്ങള്‍ ആയിരിക്കില്ല. ചില വിഷമമുള്ള സമയവും അത്തരം പോസ്റ്റുകളും കാണാം എന്നാല്‍ അത്തരത്തിലുള്ള ബട്ടണ്‍ കണ്ടുപിടിക്കാന്‍ വേണ്ടി കമ്പനി പ്രയത്‌നിക്കുകയായിരുന്നുവെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

കമ്പനിയുടെ പുതിയ ആശയത്തെ അയര്‍ലാന്‍ഡിലും സ്‌പെയിനിലും ഡെസ്‌ക്ടോപ്പിലും ആന്‌ഡ്രോയിഡിലും ഇത്് ഉപയോഗിച്ചിരുന്നു.വൈകാതെ തന്നെ ഇത് എല്ലാവര്‍ക്കും ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുമണിക്കൂറിനുള്ളില്‍ 75,000 പേരാണ് ഇത് ഉപയോഗിച്ചത്.

എന്നാല്‍ സോഷ്യല്‍ നെറ്റുവര്‍ക്കില്‍ ഡിസ് ലൈക്ക് ബട്ടണ്‍ നല്‍കിയത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരുന്നുവെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.പക്ഷേ കോക്‌സിന്റെ ഈ ആശയത്തെ സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ തന്നെ സ്വീകരിച്ചിരിക്കുകയാണ്.

English summary
Not every moment is a good moment, and sometimes you just want a way to express empathy.A like might not be the best way to express yourself, face book Users will soon be able to do more than "like" posts. They will be able to love them and express sympathy, anger or sadness with animated emoticons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X