ഐസിസ് തലവന്‍ ബാഗ്ദാദി ജൂതനാണെന്ന് ആര് പറഞ്ഞു? സുന്നി മുസ്ലീമാണെന്ന് ജര്‍മ്മനി
ബെര്‍ലിന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലന് അബുബക്കര്‍ അല്‍ ബാഗ്ദാദിയെപ്പറ്റി ചില വെളിപ്പെടുത്തലുകളുമായി ജര്‍മ്മന്‍ ചാനല്‍. ചാനല്‍ പുറത്ത് വിട്ട് റിപ്പോര്‍ട്ടില്‍ ബാഗ്ദാദി സുന്നി മുസ്ലീം ആണെന്നാണ് പറയുന്നത്. പഠിയ്ക്കാന്‍ ഏറെ പിന്നിലായിരുന്ന ബാഗ്ദാദി പല ക്ളാസുകളിലും തോറ്റിട്ടുള്ളതായും പറയുന്നു. ഒരിയ്ക്കല്‍ അമേരിയ്ക്കയുടെ പിടിയില്‍ ഈ ഭീകരന് അകപ്പെട്ടിട്ടുണ്ടെന്നും ജര്‍മ്മനി. ദ ഇന്‍ഡിപെന്‍ഡന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജര്‍മ്മനിയിലെ എആര്‍ഡി ചാനലാണ് ബാഗ്ദാദിയെപ്പറ്റിയും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഠനത്തില്‍ അലസനായിരുന്ന ബാഗ്ദാദിയ്ക്ക് കുട്ടിക്കാലം മുതലേ ഫുട്ബോളിനോട് കമ്പമുണ്ടായിരുന്നത്രേ. പഠനത്തില്‍ താത്പര്യമില്ലെങ്കിലും മതപഠനകാര്യങ്ങളില് വലിയ വിശ്വാസമായിരുന്നു ബാഗ്ദാദിയ്ക്ക്.

കുട്ടികള്‍ക്ക് ഖുറാന് പറഞ്ഞ് കൊടുക്കുകയും മതപരമായ അറിവുകള്‍ നല്‍കുന്നതിലും ബാഗ്ദാദി ശ്രദ്ധ വച്ചിരുന്നു. ബാഗ്ദാദിയുടെ മുന്‍ അയല്‍ക്കാരെ അഭിമുഖം നടത്തിയാണ് ചാനല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുന്നി മുസ്ലീം കുടുംബത്തിലാണ് ബാഗ്ദാദി ജനിച്ചത്. ബാഗ്ദാദി ഉള്‍പ്പടെ നാല് ആണ്‍കുട്ടികളാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. 1999 ല്‍ ഇസ്ലാമിക് തിയോളജിയില്‍ ബാഗ്ദാദി പിഎച്ച്ഡി നേടി. 2004 ല്‍ ബാഗ്ദാദി അമേരിയ്ക്കയുടെ പിടിയിലായതായും പത്ത് മാസം തടവ് അനുഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications