കാറിനുളളില്‍ തണുത്തുറഞ്ഞ് സ്ത്രീ! ചില്ലുപൊട്ടിച്ച് പുറത്തെടുത്ത പോലീസ് ഞെട്ടി
കാറിനുള്ളില്‍ തണുത്തു മരവിച്ചിരുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലീസ് കാര്‍ തകര്‍ത്തു. എന്നാല്‍ അത് വൃദ്ധ ആയിരുന്നില്ല, ബൊമ്മയാണെന്ന് പോലീസ്.
ന്യൂയോര്‍ക്ക് : കാറിനുള്ളില്‍ തണുത്തുറഞ്ഞിരിക്കുന്ന വൃദ്ധയെ രക്ഷിക്കുന്നതിനായി പോലീസ് കാറിന്റെ ജനല്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നെ സംഭവിച്ചതെന്തെന്നറിയണ്ടേ? ന്യൂയോര്‍ക്കിലെ ഹഡ്സനിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ സന്ദേശമെത്തി. സീറ്റ് ബെല്‍റ്റിട്ട നിലയില്‍ കാറിനുള്ളില്‍ വൃദ്ധ തണുത്ത് മരവിച്ചിരിക്കുന്നുവെന്നായിരുന്നു സന്ദേശം.
രക്ഷാപ്രവര്‍ത്തനത്തിനായി പോലീസ് സ്ഥലത്തേക്ക് പാഞ്ഞു. മഞ്ഞുമൂടിയ നിലയില്‍ കാറും അതിനുള്ളില്‍ തണുത്ത് മരവിച്ച് മരിച്ച നിലയില്‍ വൃദ്ധയെയും കണ്ടു. ഓക്സിജന്‍ മാസ്ക് ധരിച്ച് മുന്നിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു വൃദ്ധ. ഡോര്‍ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്തിട്ടുമുണ്ട്. പിന്നെ ഒന്നും ചിന്തിക്കാതെ പോലീസ് കാറിന്റെ ചില്ല് തകര്‍ത്തു.

പിന്നെ സംഭവിച്ചത് പോലീസിനെ പോലും ചിരിപ്പിച്ചുപോയി. കാറിനുള്ളില്‍ ഉണ്ടായിരുന്നത് മനുഷ്യനെന്നു തോന്നിപ്പിക്കുന്ന ബൊമ്മയായിരുന്നു. നന്നായി വസ്ത്രം ധരിച്ച, ഷൂസൊക്കെ ഇട്ട ബൊമ്മയെ കണ്ടാല്‍ ശരിക്കും വൃദ്ധയാണെന്നേ തോന്നൂ എന്നാണ് പോലീസ് പറയുന്നത്. എന്തായാലും മനുഷ്യനാവാതിരുന്നതില് പോലീസും ആശ്വസിക്കുന്നുണ്ട്.
എന്നാല്‍ ഫോണ്‍വിളിച്ച ആളെ പോലീസ് കണ്ടെത്തി. കാറിന്റെ ഉടമതന്നെയാണ് പോലീസിനെ അറിയിച്ചത്. എന്നാല്‍ കബളിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്നും മെഡിക്കല്‍ ട്രെയിനിങിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. എങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications