പ്രവര്‍ത്തന ക്ഷമത കുറഞ്ഞു ; യുവാവ് കമ്പ്യൂട്ടര്‍ വെടിവച്ചു തകര്‍ത്തു
ലണ്ടന്‍ : ഏതൊരു ജോലിയും പെട്ടന്ന് ചെയ്തു തീര്‍ക്കണമെന്നാണ് പലരും ആഗ്രഹം. ആ ആഗ്രഹത്തിന് എതിരു നില്ക്കുന്ന എന്തും നമ്മുടെ ശത്രുക്കളായിരിക്കും .ലണ്ടനില്‍ പ്രവര്‍ത്തന വേഗത കുറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാന്‍ യുവാവ് കമ്പ്യൂട്ടര്‍ വെടിവച്ചു തകര്‍ത്തു. യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെടിയുതിര്‍ക്കുന്നതിലൂടെ നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
ലൂക്കാസ് ഹിഞ്ച് എന്നയാള്‍ കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ തിരെ തൃപ്തനായിരുന്നില്ല. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത കുറയുന്നതില്‍ ഇയാള്‍ കമ്പ്യൂട്ടറുമായി വീടിന് പുറത്തെത്തി. തുടര്‍ന്ന് കൈവശം സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് കമ്പ്യൂട്ടര്‍ വെടിവച്ച് തകര്‍ക്കുകയായിരുന്നു.

കമ്പ്യൂട്ടറിനോടുള്ള പ്രതികാര സൂചകമായി എട്ടുതവണ താന്‍ വെടിയുതിര്‍ത്തതായും എന്നാല്‍ ഇത് നിയമം ലംഘിനമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.
നിയമം തെറ്റിച്ചതിന് 37കാരനായ ഹിഞ്ച് പിഴയടക്കേണ്ടി വരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിഴയുടെ തുക എത്രയെന്ന് കോടതി തീരുമാനിക്കുമെന്നും അദികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications