ഇന്ത്യയിൽ ബാങ്ക് കൊള്ള, ലണ്ടനിൽ താലികെട്ട്! വിജയ് മല്ല്യ മൂന്നാമതും വിവാഹിതനാകുന്നു!
ലണ്ടൻ: ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ തട്ടി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യ മൂന്നാമതും വിവാഹം കഴിക്കുന്നെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പങ്കാളിയായ പിങ്കി ലാൽവാനിയെ തന്നെയാണ് വിവാഹം കഴിക്കുന്നത്. മല്യയുടെ വിമാന കമ്പനിയില്‍ 2011ല്‍ ഫ്ലൈലറ്റ് അറ്റന്‍ഡന്റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ് പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നത്. മല്ല്യയുടെ വിഷമ ഘട്ടത്തിലെല്ലാം പിങ്കി കൂടെ ഉണ്ടായിരുന്നു.
ആദ്യം സുഹൃത്തിക്കളായിരുന്ന ഇവർ പിന്നീട് പ്രണയത്തിലാകുകയായിരുന്നു. മല്ല്യയുടെ മുൻ ഭാര്യയായ സമീറ ത്യാബ്ജിയും എയർ ഹോസ്റ്റസ് ആയിരുന്നു. രണ്ട് ഭാര്യമാരിലായി മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. സിദ്ധാർത്ഥ് മല്യ, ലിയാന, താനിയ എന്നിവരാണ് അവർ. ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയെ ലണ്ടനിൽ വെച്ച് സ്കോട്ട്ലാന്റ് യാർഡ് കസ്റ്റഡിയിലെടുത്തതിരുന്നു. എന്നാൽ പിന്നീട് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

പിങ്കിയും മല്ല്യയും ഒന്നായതിന്റെ മൂന്നാം വാർഷികം ഈ അടുത്തകാലത്താണ് ഇരുവരും ആഘോഷിച്ചത്. 2016ലും 2017ലുമാണ് വിജയ് മല്ല്യ വാർത്തകളിൽ നിറഞ്ഞ് നിന്നത്. രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്ജിയുമായുള്ള ബന്ധം '80കളിലായിരുന്നു. 1993ല്‍ രേഖയെ വിവാഹം ചെയ്തു. മൂന്നാമതായാണ് ഇപ്പോൾ പിങ്കിയെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇപ്പോൾ 62 വയസ്സാണ് കോടീശ്വരനായ വിജയ് മല്ല്യയുടെ പ്രായം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications