കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി തര്‍ക്കം:ഇന്ത്യയും ചൈനയും തമ്മില്‍ ഉടന്‍ യുദ്ധം!!ഇന്ത്യയെ അമേരിക്ക പിന്തുണയ്ക്കും!

സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലെത്തുമെന്നാണ് ദേശായ് ചൂണ്ടിക്കാണിക്കുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും യുദ്ധത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഡോക് ലാം അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലെത്തുമെന്നാണ് ദേശായ് ചൂണ്ടിക്കാണിക്കുന്നത്.

ദക്ഷിണേഷ്യന്‍, ദക്ഷിണ ചൈന കടല്‍, എന്നീ പ്രശ്നങ്ങളുമായി സിക്കിം അതിര്‍ത്തി പ്രശ്നത്തിന് ബന്ധമുണ്ടെന്നും അതിനാല്‍ യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയെ പിന്തുണയ്ക്കുമെന്നുമാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗമായ ദേശായിയുടെ നിരീക്ഷണം. ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേശായ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

ഒരു മാസത്തിനുള്ളില്‍ യുദ്ധം!!

ഒരു മാസത്തിനുള്ളില്‍ യുദ്ധം!!

സിക്കിം അതിര്‍ത്തി തര്‍ക്ക പരിഹരിക്കപ്പെടാതെ കി
ടക്കുന്ന സാഹചര്യത്തില്‍ ഒരുമാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നാണ് ദേശായ് നല്‍കുന്ന സൂചന. ആ ഘട്ടത്തില്‍ ആര്‍ക്കും സ്ഥിതിഗതികളെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഹിമാലയം മുതല്‍ ദക്ഷിണ ചൈനാ കടല്‍ വരെയുള്ള മേഖലയില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

ജ്യോതിഷ പ്രവചനം

ജ്യോതിഷ പ്രവചനം

താനൊരു ജോതിഷിയാണെന്ന് അവകാശപ്പെടുന്ന ദേശായ് അതിര്‍ത്തി തര്‍ക്കം ഉടന്‍ യുദ്ധത്തില്‍ കലാശിക്കുമെന്നും തിയ്യതിയും സമയവും തനിക്ക് നിര്‍ണിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഡോക് ലാം അതിര്‍ത്തി തര്‍ക്കത്തില്‍ മാത്രമല്ല, യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ മറ്റ് പല കാരണങ്ങളുമുണ്ടെന്നും വടക്കന്‍ ഹിമാലയത്തിന്‍റെ ഭാഗങ്ങളില്‍ നിന്നായിരിക്കും യുദ്ധത്തിന്‍റെ തുടക്കമെന്നും ദേശായ് അവകാശപ്പെടുന്നു.

ഡോക് ല മാത്രമല്ല പ്രശ്നത്തില്‍!!

ഡോക് ല മാത്രമല്ല പ്രശ്നത്തില്‍!!

നിലവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഡോക് ലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിലപേശലുകള്‍ക്കപ്പുറം ദക്ഷിണ ചൈന കടലില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ദേശായ് പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് യുഎസ്- ചൈന യുദ്ധമായി മാറുമെന്ന സൂചനകള്‍ നേരത്തെ തന്നെ യുഎസ് നല്‍കിയിരുന്നതായും യുഎസ് ഇന്ത്യയ്ക്കൊപ്പമാണ് നില്‍ക്കുകയെന്നുമാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍റെ നിരീക്ഷണം.

പാകിസ്താനല്ല ചൈന

പാകിസ്താനല്ല ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം യുദ്ധത്തില്‍ കലാശിക്കുമെന്നും പാകിസ്താനല്ല ചൈനയെന്നും ചൈനീസ് സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ദേശായ് ചൂണ്ടിക്കാണിക്കുന്നത്. പര്‍വ്വത പ്രദേശത്ത് യുദ്ധം ചെയ്യാന്‍ പരിശീലനം ലഭിച്ചിട്ടുള്ള ചൈനീസ് സൈന്യം ശക്തരാണെന്നും ലോകത്തെ ഏറ്റവും ശക്തരായ സൈന്യമാണ് ചൈനയെന്നും അദ്ദേഹം പറയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇന്ത്യയ്ക്ക് എളുപ്പമാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

 ദൂരം 150 അടിമാത്രം

ദൂരം 150 അടിമാത്രം

50 ദിവസത്തോളമായി ഡോക് ലയില്‍ ഇന്ത്യന്‍- ചൈനീസ് സൈന്യങ്ങള്‍ മുഖാമുഖം 150 അടി അകലത്തിലാണ് നില്‍ക്കുന്നതെന്നും ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജൂണ്‍ 16ന് ഭൂട്ടനീസ് സൈനിക താവളത്തിന് സമീപത്തേയ്ക്ക് റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കം ത
ടഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തുന്നത്. ചൈനീസ് സൈന്യത്തെ പിറകോട്ടടിക്കാന്‍ ഭൂട്ടാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.

നിര്‍മാണം നിര്‍ത്തിവച്ചു

നിര്‍മാണം നിര്‍ത്തിവച്ചു

ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവന്നിരുന്ന റോഡ‍് നിര്‍മാണം തടഞ്ഞ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് സുരക്ഷയൊരുക്കയാണ്. ഇന്ത്യയുടെ നീക്കത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ച‍ൈന ഡോക് ല ട്രൈ ജംങ്ഷനാണെന്ന ഇന്ത്യന്‍ വാദവും തള്ളിക്കളഞ്ഞു. പ്രശ്നം ഭൂട്ടാന്‍റെ അതിര്‍ത്തിയിലാണെന്നും ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നിട്ടുണ്ടെന്നുമാണ് ചൈനീസ് വാദം.

English summary
India-born UK economist and politician Meghnad Desai predicted this week that India and China, currently engaged a high-stakes military standoff on the Doklam plateau near the Sikkim border, could soon come to a full-scale war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X