കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാൽ ഖഷോഗിക്കായി മക്കയിൽ മയ്യത്ത് നിസ്കാരം; സലാത് അല്‍ ഖലിബാണ് ഖഷോഗിക്കായി നിര്‍വഹിച്ചത്

Google Oneindia Malayalam News

കൊല്ലപ്പെട്ട സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിക്കായി മയ്യത്ത് നമസ്ക്കാരം. മുസ്‌ലിം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമാണ് മയ്യത്ത് നമസ്ക്കാരം നടന്നത്. മൃതദേഹത്തിന്റെ അഭാവത്തില്‍ നിസ്‌കരിക്കുന്ന സലാത് അല്‍ ഖലിബാണ് ഖഷോഗിക്കായി നിര്‍വഹിച്ചതെന്ന് മകന്‍ സലാഹ് ഖഷോഗി പറഞ്ഞു. മൃതദേഹത്തിന്റെ അഭാവത്തില്‍ നിസ്‌കരിക്കുന്ന സലാത് അല്‍ ഖലിബാണ് ഖഷോഗ്ജിക്കായി നിര്‍വഹിച്ചതെന്ന് മകന്‍ സലാഹ് ഖഷോഗ്ജി പറഞ്ഞു.

<strong>ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!</strong>ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!

ഇസ്താംബൂളിലെ ഫൈത് മോസ്‌കിലും ലണ്ടനിലെ ഫിന്‍സ്ബുറി പാര്‍ക്ക് മോസ്‌കിലും നേരത്തെ മയ്യത്ത് നിസ്ക്കാരം നടത്തിയിരുന്നു. ലോകം മുഴുവന്‍ ഖഷോഗ്ജിക്കു വേണ്ടി മരണാനന്തര പ്രാര്‍ഥനകള്‍ നിര്‍വഹിക്കണമെന്ന പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന സ്വീകരിച്ചായിരുന്നു ചടങ്ങ്. കഴിഞ്ഞ മാസം തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ജമാല്‍ ഖഷോഗി പിന്നീട് തിരിച്ച് വന്നിരുന്നില്ല.

Jamal Khashoggi

ജമാല്‍ ഖഷോഗിയെ കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞ സൗദി പിന്നീട് കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സൗദിയാണെന്നാണ് തുർക്കി ആരോപിക്കുന്നത്.

English summary
Funeral prayers held for Jamal Khashoggi in Mecca and Medina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X